ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടോയെന്ന് സൗജന്യമായി പരിശോധിച്ചറിയാന്‍ സൗകര്യമൊരുക്കി ആരോഗ്യവകുപ്പിന്റെ സ്റ്റാള്‍. എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ എത്തുന്ന ആയിരങ്ങളാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്. ബിഎംഐ, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവ പരിശോധിക്കാം. സ്ത്രീകൾക്കായ് ഹീമോ ഗ്ലോബിൻ പരിശോധനയും സ്റ്റാളിൽ ലഭ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടപ്പാക്കിയ വിവിധ പദ്ധതികളുടെ വിശദാംശങ്ങളും മേളയില്‍നിന്ന് അറിയാനാവും. ആരോഗ്യ വകുപ്പിന്റെ സ്റ്റാളിലെത്തിയാല്‍ യുഎച്ച്‌ഐഡി കാര്‍ഡ് അപ്പോള്‍ തന്നെ സ്വന്തമാക്കാം, ആധാര്‍ നമ്പറും ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ ഫോണ്‍ നമ്പറുമായി വന്നാല്‍ മാത്രം മതി.
ഇ- സഞ്ജീവിനി കൺസൾട്ടേഷനും സ്റ്റാളിൽ ലഭ്യമാണ്. ഹെൽത്ത് ക്വിസ്, ഹെൽത്ത് ഗെയിംസ്, സെൽഫി കോർണർ എന്നിവയും സ്റ്റാളിൻ്റെ ഭാഗമായുണ്ട്. ജില്ലാ ആരോഗ്യവകുപ്പാണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്.ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ മാതൃക, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ഹോമിയോ വകുപ്പിന്റെ സേവനങ്ങള്‍ തുടങ്ങിയവയും മേളയില്‍ ഉണ്ട്. ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട കൗണ്‍സലിങ്ങും ഈ സ്റ്റാളുകളില്‍നിന്ന് ലഭിക്കും.
https://www.youtube.com/@channel17.online