Channel 17

live

channel17 live

സൗജന്യ കോക്ലിയർ ഇംപ്ലാന്റ് കേൾവി ശസ്ത്രക്രിയ നിർണയ ക്യാമ്പ് നടത്തി

എറണാകുളം ലൂർദ് ആശുപത്രി,ചാലക്കുടി മർച്ചൻസ് അസോസിയേഷൻ, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മെട്രോപൊളിസ് എന്നിവരുടെ ആഭിമുഖ്യത്തിൽ സൗജന്യ കോക്ലിയർ ഇംപ്ലാന്റ് കേൾവി ശസ്ത്രക്രിയ ക്യാമ്പ് നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രെഷററും ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ശ്രീ ജോയ് മൂത്തേടന്റ അദൃക്ഷതയിൽ ചേർന്ന യോഗം ചാലക്കുടി എം. എൽ. എ ശ്രീ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി റെയ്സൺ ആലൂക്ക സ്വാഗതവും ട്രെഷറർ ഷൈജു പുത്തൻപുരക്കൽ നന്ദിയും പറഞ്ഞ യോഗത്തിൽ ലൂർദ്ദ് ആശുപത്രി കോക്ലിയർ ഇംപ്ലാന്റ് സർജൻ ഡോ. ജോർജ് കുരുവിള താമരപിള്ളി, റിട്ട. ക്യാപ്റ്റൻ റോട്ടറി പാസ്റ്റ് പ്രസിഡന്റുമായ ഇഫ്ത്തിക്കർ, പോൾ ചീരൻ, ലൂർദ്ദ് ആശുപത്രി ലൈസൻ ഓഫീസർ ശ്രീ സജി ജോബ്, കെ. വി. വി. ഇ. എസ് വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ശ്രീമതി ഷൈന ജോർജ്, വനിതാ വിംഗ് ചാലക്കുടി മണ്ഡലം പ്രസിഡന്റ് ശ്രീമതി സിന്ധു ബാബു, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് കിരൺ ഷൺമുഖൻഎക്സിക്യൂട്ടീവ് അംഗങ്ങളായ ജോയ് പാനിക്കുളം, ജോർജ് വേഴപറമ്പിൽ,ആന്റോ മെനച്ചേരി, ബിനു മഞ്ഞളി, പ്രദീപ്‌ തയ്യിൽ, ദേവസികുട്ടി പനേക്കാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!