Channel 17

live

channel17 live

സൗജന്യ കോക്ലിയർ ഇoപ്ലാന്റ്, കേൾവി ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ്

എറണാകുളം ലൂർദ് ആശുപത്രി, റോട്ടറി ക്ലബ്ബ് ഓഫ് അതിരപ്പിള്ളി, റോട്ടറി ക്ലബ്‌ ഓഫ് മെട്രോപൊളീസ്, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്, വെറ്റിലപ്പാറ കുടുംബരോഗ്യകേന്ദ്രം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ അരൂർമുഴി കമ്മ്യൂണിറ്റി ഹാളിൽ വച്ച് സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന്റെ ഉത്ഘാടനം അതിരപ്പിള്ളി റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ ഡോ. ജോർജ് കോലഞ്ചേരി നിർവഹിച്ചു, ഡോ. ജോർജ് കുരുവിള ലൂർദ് ഹോസ്പിറ്റൽ ഇ എൻ ടി മേധാവി അധ്യക്ഷത വഹിച്ചു, പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ആതിര ദേവരാജ് മുഖ്യാതിഥിയായിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. റിജേഷ് കെ. കെ വാർഡ് മെമ്പർ ശ്രീ. കൃഷ്‌ണൻ സി സി, ലൂർദ് ഹോസ്പിറ്റൽ ലെയ്സൻ മാനേജർ ശ്രീ. സജി ജോബ്, ശ്രീ. തരുൺ തോമസ് സീനിയർ ഓഡിയോളജിസ്‌റ്റ്, റൊട്ടറി ക്ലബ്‌ സെക്രട്ടറി ശ്രീ. ലിജോ മത്തായി, ജോയിന്റ് സെക്രട്ടറി ശ്രീ. അമൽജിത് ആശ പ്രവർത്തകരായ ശ്രീമതി. നിസിമോൾ അനിൽകുമാർ ശ്രീമതി. നോജി ആർ എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിന് ജൂ. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. മനോജ്‌ എം എം സ്വാഗതവും ശ്രീ ജോബി എം ജെ റൊട്ടറി ക്ലബ്‌ പ്രോഗ്രാം അഡ്വൈസർ നന്ദിയും പ്രകാശിപ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!