മാള സേവഭാരതി കുഴൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച സൗജന്യ വൃക്ക രോഗ ചികിത്സ നിധിയുടെ പ്രവർത്തനോദ്ഘാടന० ഡോക്ടർ ശ്രീലക്ഷ്മി മേനോനു० സൗജന്യ യോഗ ക്ളാസ്സിൻറെ ഉദ്ഘാടനം കുഴൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡി०ഗ് കമ്മറ്റി ചെയർമാൻ സന്തോഷു० നടത്തി.
മാള സേവഭാരതി കുഴൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച സൗജന്യ വൃക്ക രോഗ ചികിത്സ നിധിയുടെ പ്രവർത്തനോദ്ഘാടന० ഡോക്ടർ ശ്രീലക്ഷ്മി മേനോനു० സൗജന്യ യോഗ ക്ളാസ്സിൻറെ ഉദ്ഘാടനം കുഴൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡി०ഗ് കമ്മറ്റി ചെയർമാൻ സന്തോഷു० നടത്തി. സേവ ഭാരതി കുഴൂർ യൂണിറ്റ് പ്രസിഡണ്ട് കെഎൻ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. യോഗാദ്ധ്യാപിക ഭാമ വിഭിൻ യോഗയെ കുറിച്ച് ക്ളാസ് എടുത്തു. സേവഭാരതി തൃശ്ശൂർ ജില്ല വൈസ് പ്രസിഡണ്ട് പ്രൊഫസർ സരസു, സേവഭാരതി കുഴൂർ യൂണിറ്റ് ഭാരവാഹികളായ രജനി പ്രതീഷ്, എ०ഡി ബാബു, അജയൻ എന്നിവർ സ०സാരിച്ചു.