ജനമൈത്രി പോലീസ് വെള്ളിക്കുളങ്ങര, കേരള എക്സൈസ് , കേരള ഫോറസ്റ്റ്, നന്മ ഫൗണ്ടേഷൻ ചായ്പ്പൻകുഴി എന്നിവയുടെ സംയുക്ത അഭിമുഖത്തിൽ ചായിപൻകുഴിസെന്റ് ആന്റണീസ് ചർച്ച്, ചായ്പ്പൻകുഴിഎസ്എൻ ഡി പി ശാഖ, ചാലക്കുടി പ്രസ്സ് ഫോറം എന്നിവയുടെ സഹകരണത്തോടെ സൗജന്യ PSC കോഴ്സും കമ്പൈൻയ്ഡ് സ്റ്റഡിയും ആരംഭിച്ചു. നന്മ ഫൗണ്ടേഷൻ പ്രസിഡണ്ട് ശ്രീ അഡ്വക്കേറ്റ് ഷിബു ദേവസി അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പി ജയിംസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സർക്കിൾ ഇൻസ്പെക്ടർ കെ കൃഷ്ണൻ അവർകൾ മുഖ്യാ അതിഥി ആയിരുന്നു . ഫാദർ ജിജോ ചക്കിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി . ചാലകുടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സി വി ആന്റണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോഫിൻ ഫ്രാൻസിസ്, ശ്രീമതി സജിത ഷാജി ,ടി കെ സന്തോഷ് എക്സൈസ് വിമുക്തി മിഷൻ കോഡിനേറ്റർ, ജനമൈത്രി പോലീസ് കമ്മറ്റിയംഗം സുരേഷ് കടുപ്പശ്ശേരി, സരോജിനി ടീച്ചർ എന്നിവർ സംസാരിച്ചു.
സൗജന്യ PSC കോഴ്സും കമ്പൈൻയ്ഡ് സ്റ്റഡിയും ആരംഭിച്ചു
