കൊരട്ടി : പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും കുടിശ്ശികയായ ക്ഷാ മാശ്വാസ ഗഡുക്കൾഉടൻ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊരട്ടി കിഴക്കൻ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻയൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി .കെ. ഗോപാലൻ ഉൽഘാടനം ചെയ്തു.യൂണിയനിൽ പുതുതായി അംഗത്വമെടുത്ത വർക്ക് സ്വീകരണം നൽകി. യൂണിറ്റ് പ്രസിഡണ്ട് പി .കെ .നളിനാക്ഷൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി. ഐ. ആന്റണി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് എം.പി ജോർജ്, സെക്രട്ടറി എം.എ .നാരായണൻ, ട്രഷറർ പി. എൻ ജോർജ്, വൈസ് പ്രസിഡൻറ് പി എ .സുബ്രഹ്മണ്യൻ, യൂണിറ്റ് ട്രഷറർ പി .ജെ. സെബാസ്റ്റ്യൻ, രക്ഷാധികാരി സി. എം ഡേവിസ്, സി.ഡി .റോസി, ബീന ഡേവിസ് എന്നിവർ പ്രസംഗിച്ചു.
സർവ്വീസ് പെൻഷൻകാരുടെ കുടിശ്ശികകൾ ഉടൻ അനുവദിക്കുക
