Channel 17

live

channel17 live

ഹരിതകർമ്മ സേനാംഗങ്ങൾക്ക് ക്യാഷ് അവാർഡ് നൽകി

സെപ്തംബർ മാസത്തിൽ തെക്കുംകര പഞ്ചായത്തിലെ വിവിധ വാർഡുകളിലെ വീടുകളിൽ നിന്നായി പ്ലാസ്റ്റിക് ശേഖരിച്ച് ഏറ്റവും കൂടുതൽ യൂസർഫീ വാങ്ങിയ ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.

സെപ്തംബർ മാസത്തിൽ തെക്കുംകര പഞ്ചായത്തിലെ വിവിധ വാർഡുകളിലെ വീടുകളിൽ നിന്നായി പ്ലാസ്റ്റിക് ശേഖരിച്ച്
ഏറ്റവും കൂടുതൽ യൂസർഫീ വാങ്ങിയ ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. മൂന്നാം വാർഡിൽ നിന്നുള്ള ഹരിതകർമ്മ സേനാംഗം ഖദീജ ഒന്നാം സ്ഥാനവും എട്ടാം വാർഡിലെ ലതാ ഗോപി, രേണുക എന്നിവർ രണ്ടാംസ്ഥാനവും നേടി.

മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്തിനൊപ്പം നടത്തുന്ന സന്നദ്ധ പ്രവർത്തനത്തിനുള്ള ആദരമാവുകയാണ് ഗ്രാമപഞ്ചായത്തിന്റെ അവാർഡ് വിതരണം. തെക്കുംകര ഗ്രാമപഞ്ചായത്തിൽ 23 ഹരിതകർമ്മസേന അംഗങ്ങളാണ് ഉള്ളത്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെ വീടുകളിൽ നിന്നും 50 ശതമാനത്തിൽ കൂടുതൽ യൂസർ ഫീ കളക്ഷൻ നേടാൻ ഹരിതകർമ്മസേന അംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. യൂസർ ഫീ കളക്ഷൻ നൂറുശതമാനത്തിൽ എത്തിച്ച് നിലവിൽ ഹരിത കർമ്മസേന അംഗങ്ങൾക്ക് നൽകുന്ന പ്രതിമാസ ശമ്പളമായ 7500 രൂപയിൽ നിന്നും കൂടുതൽ ശമ്പളവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനുള്ള ശ്രമത്തിലാണ് തെക്കുംകര ഗ്രാമപഞ്ചായത്ത്.

തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി സുനിൽകുമാർ ക്യാഷ് അവാർഡുകളുടെ വിതരണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇ ഉമാലക്ഷ്മി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി സി സജീന്ദ്രൻ, തെക്കുംകര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഡോ. ടി. എൻ ബിന്ദു, അസി. സെക്രട്ടറി പി കെ ശോഭന, വിഇഒ കെ പ്രീത, ഹെൽത്ത് ഇൻസ്പെക്ടർ പി ആർ അനിത, തെക്കുംകര ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന കെയർ ടേക്കർ സ്നേഹ, മറ്റ് ഹരിത കർമ്മ സേനാംഗങ്ങൾ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!