വനിത ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനാംഗങ്ങൾക്ക് യൂണിഫോമും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സിമി അജിത്കുമാർ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഹരിത കർമ്മസേനാംഗങ്ങൾക്കാണ് യൂണിഫോമും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത കൃഷ്ണൻ സ്വാഗതം ആശംസിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീഷ്മ അഭിലാഷ്, പഞ്ചായത്തംഗങ്ങളായ ബിനിത തോമസ്, ആനി വർഗീസ്, മിനി സൈമൺ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ലക്ഷ്മി, ഹെൽത്ത് ഇൻസ്പെക്ടർ ചിഞ്ചു, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ വിവേക് , വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അജയ്, ഐആർടിസി കോർഡിനേറ്റർ മായ എന്നിവർ ആശംസകൾ അറിയിച്ചു. പഞ്ചായത്ത് ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു. ഹരിത കർമ്മ സേന പ്രസിഡണ്ട് ജൂലി നന്ദി പറഞ്ഞു.