മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വരവൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത പദവി പ്രഖ്യാപനം നടത്തി. ഹരിത പദവി പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വി നഫീസ ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്‍ ആര്‍ പി ശ്രീഷ്മ പദ്ധതി വിശദീകരണം നടത്തി. വരവൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ വിതരണവും വിദ്യാലയങ്ങള്‍, സ്ഥാപനങ്ങള്‍, അംഗന്‍വാടികള്‍, കലാലയങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയ്ക്കുള്ള ഹരിത പദവി സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.
വരവൂര്‍ വനിത തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിമല പ്രഹ്ലാദന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ എന്‍ ഹരിനാരായണന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സാബിറ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ദീപു പ്രസാദ്, വരവൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി കെ യശോദ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അഭിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.