Channel 17

live

channel17 live

ഹരിത വിദ്യാലയ അംഗീകാരത്തില്‍ വരടിയം ഗവ. യുപി സ്‌കൂള്‍

വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി ഹരിത വിദ്യാലയ പ്രഖ്യാപന ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയില്‍ എസ്എസ്എയുടെ 3,20,000 രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ശുചിമുറിയുടെ സമര്‍പ്പണവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു.

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ഒരു മികച്ച മാതൃകയാണ് വരടിയം ഗവ. യുപി സ്‌കൂള്‍. സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന നിരവധിയായ പ്രവര്‍ത്തനങ്ങളുടെ അന്തര്‍ദേശീയ നിലവാരമുള്ള മാതൃക. നവകേരളം വൃത്തിയുള്ള കേരളം സന്ദേശം കുട്ടികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഹരിത വിദ്യാലയങ്ങളാക്കി മാറ്റുകയാണ്. പൊതു ശുചിത്വം, മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം, കൃഷി, പരിസ്ഥിതി സംരക്ഷണം, എന്നീ പ്രവര്‍ത്തനങ്ങളിലെ മികവിന്റെ അടിസ്ഥാനത്തില്‍ വരടിയം ഗവ. യുപി സ്‌കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, കളിയിടങ്ങള്‍, അറിവിന്റെ ആകാംക്ഷ നല്‍കുന്ന ചുമര്‍ ചിത്രങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്സ് റൂം, ട്രെയിന്റെയും ഓലപ്പുരയുടെയും മാതൃകകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാമായി ഒരു അന്തര്‍ദേശീയ അത്യാധുനിക മാതൃകയാണ് ഗവ. വരടിയം യുപി സ്‌കൂളില്‍ ഒരുക്കിയത്. അവണൂര്‍ ഗ്രാമപഞ്ചായത്തിന്റെയും അധ്യാപകരുടെയും പിടിഎയുടെയുമെല്ലാം നിരന്തര പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാവുകയാണ് ഹരിത വിദ്യാലയ പ്രഖ്യാപനം.

വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി ഹരിത വിദ്യാലയ പ്രഖ്യാപന ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയില്‍ എസ്എസ്എയുടെ 3,20,000 രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ശുചിമുറിയുടെ സമര്‍പ്പണവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മ പദ്ധതി രണ്ട് ജില്ലാ കോഡിനേറ്റര്‍ സി ദിദിക പദ്ധതി വിശദീകരണം നടത്തി.

ഹെഡ്മിസ്ട്രസ് ഇ ആര്‍ സിന്ധു, അവണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഹരിദാസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിനി ടീച്ചര്‍, പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീലക്ഷ്മി സനീഷ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഞ്ജലി സതീഷ്, ബിന്ദു സോമന്‍, ജിഷ പ്രദീപ്, ഐ ആര്‍ മണികണ്ഠന്‍, ടി എസ് ജിഷ, പുഴക്കല്‍ ബിപിസി സാജന്‍ ഇഗ്‌നീഷ്യസ്, മാതൃസംഗം കണ്‍വീനര്‍ ഹിമ പ്രതീഷ്, വരടിയം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി പ്രസാദ്, സ്റ്റാഫ് സെക്രട്ടറി എം വി മിനി, ഹരിത വിദ്യാലയം സ്‌കൂള്‍ നോഡല്‍ ഓഫീസര്‍ സിബിത ഹബീബ്, ഒഎസ്എ സെക്രട്ടറി വി കെ മുകുന്ദന്‍, ജാഗ്രത സമിതി കണ്‍വീനര്‍ പി കെ കരുണന്‍, സ്‌കൂള്‍ ലീഡര്‍ പി ഉജ്വല്‍ പ്രകാശ്, എസ്ആര്‍ജി കണ്‍വീനര്‍ ഡോ. പി എം ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!