Channel 17

live

channel17 live

ഹരിത സേനാംഗങ്ങള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചു

ദേശീയ ആയുര്‍വേദ ദിനാഘോഷത്തിന്റെ ഭാഗമായി മണലൂര്‍ ഗ്രാമത്തിലെ ഹരിത സേനാംഗങ്ങള്‍ക്ക് ആയുര്‍വേദ സുരക്ഷ ക്യാമ്പ് സംഘടിപ്പിച്ചു. നവകേരള നിര്‍മ്മിതിക്കായി പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് സുരക്ഷ കിറ്റുകള്‍ നല്‍കി. രക്തം, പ്രമേഹം, പ്രഷര്‍ തുടങ്ങിയവയുടെ പരിശോധ, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയ സേവനങ്ങളോടെ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. മണലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കണ്ടശ്ശാംകടവ് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഒരുക്കിയ സുരക്ഷാ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ തെക്കത്ത് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബീന സേവ്യര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ഷാബു പദ്ധതി വിശദീകരിച്ചു.
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ വിശ്വംഭരന്‍, ഫാര്‍മസിസ്റ്റ് സുമ സൗമ്യ, ജനപ്രതിനിധികള്‍, ഹരിത സേനാംഗങ്ങള്‍, ഹെല്‍ത്ത് സെന്റര്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!