വടക്കുംകര മഹല്ലിൽ നിന്നും ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമം നിർവഹിച്ചു തിരിച്ചെത്തിയവർക്ക് മഹല്ല് ജമാഅത്ത് ഊഷ്മളമായ സ്വീകരണം നൽകി.മഹല്ല് പ്രസിഡണ്ട് അബ്ദുൽ സലാം അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി മുഹമ്മദലി കെ. എച് സ്വാഗതം ആശംസിക്കുകയും മഹല്ല് ഖതീബ് അബ്ദുറഹ്മാൻ ബാഖവി ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. ഹാജിമാരെ പ്രതിനിധീകരിച്ച് ഷഫീർ ഹാജി, ശംസുദ്ധീൻ ഹാജി, ജമാൽ ഹാജി എന്നിവർ മറുപടി പ്രസംഗം നടത്തുകയും മഹല്ല് വൈസ് പ്രസിഡണ്ട് ബഷീർ ടി. എ നന്ദിയും രേഖപെടുത്തി.
ഹാജിമാർക് സ്വീകരണം
