Channel 17

live

channel17 live

ഹാർവെസ്റ്റ് ട്രേഡിംഗ് മില്ലെറ്റ്സ് ആന്‍റ് സ്പൈസസ് സ്ഥാപനം വി ആർ സുനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു

ഹാർവെസ്റ് ട്രേഡിംഗ് മില്ലെറ്റ്സ് ആന്‍റ് സ്പൈസസ് ചെറുധാന്യ പൊടികളുടെ ഷോറൂമും സൗജന്യ പാരമ്പര്യ മർമ്മ ചികിത്സ ക്യാമ്പും വി ആർ സുനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

മാളഃ യുനൈറ്റഡ് നേഷൻ്റെ ആഹ്വാനപ്രകാരം 2023 ചെറുധാന്യ വർഷമായി ആചരിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ തൃശൂർ ജില്ലയിലെ മാള ഗ്രാമപഞ്ചായത്തിൽ വടമ കിണർ ജംഗ്ഷനിൽ ഹാർവെസ്റ്റ് ട്രേഡിംഗ് മില്ലെറ്റ്സ് ആന്‍റ് സ്പൈസസ് സ്ഥാപനം വി ആർ സുനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. നാഷണൽ മില്ലെറ്റ്സ് ക്ലബ് (എന്‍ എം സി) സ്റ്റേറ്റ് കോർഡിനേറ്റർ ഇസ്മായില്‍ ആലുവ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ മില്ലെറ്റ്സ് ക്ലബ് (എന്‍ എം സി) സ്റ്റേറ്റ് ഓർഗനൈസർ ഹനീഫ ഹാജി നാലകത്ത് സ്വാഗതം പറഞ്ഞു. മാള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് മുഖ്യതിഥിയായിരുന്നു. നാഷണൽ മില്ലെറ്റ്സ് ക്ലബ് ഫൗണ്ടർ അബ്ദുൽ സലാം ജീവിത ശൈലി രോഗനിവാരണം ചെറുധാന്യ ആഹാരങ്ങളിലൂടെ എന്ന വിഷയത്തെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്തംഗം ശോഭന ഗോകുൽനാഥ് മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടിപി രവീന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം ഷീന ബിജുകുമാർ, മുൻ മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എ അഷറഫ്, മാള ഫൊറോനാ പള്ളി വികാരി റവ. ഫാ.ജോർജ് പാറേമാന്‍, വടമ സിദ്ധിഖ് ജുമാ മസ്ജിദ് ഇമാം ഉസ്താദ് ശിഹാബ് നിസാമി, ബ്രഹ്മശ്രീ ജാതവേദൻ നമ്പൂതിരി (പാമ്പുമേയ്ക്കാട്ട് മന), പുലരി സോഷ്യൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് അൻവർ സാദത്ത് തുടങ്ങിയവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് ഭാരതീയം ആയുർവേദ പാരമ്പര്യ ചികിത്സ കേന്ദ്രത്തിന്റെയും പുലരി സോഷ്യൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജീവനം പ്രകൃതി വൈദ്യ കേന്ദ്രം ജീവിതശൈലി രോഗങ്ങളുടെ ബോധവത്ക്കരണവും സൗജന്യ പാരമ്പര്യ മർമ്മ ചികിത്സ ക്യാമ്പും ബിജു വൈദ്യരുടെ നേതൃത്വത്തിൽ നടത്തി. തുടന്ന് ഹാർവെസ്റ്റ് ട്രേഡിംഗ് മില്ലെറ്റ്സ് ആന്‍റ് സ്പൈസസ് മാനേജിംഗ് ഡയറക്ടർ ഷിഹാബ് നാലകത്ത് നന്ദി അറിയിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!