Channel 17

live

channel17 live

ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ എല്ലാ മേഖലയിലും ആസൂത്രിതമായ ഏകോപനം ആണ് അതിന്റെ വക്താക്കൾ നടപ്പാക്കുന്നതെന്ന് പ്രമുഖ പത്ര പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്‌ണൻ

ടി. എൻ. ജോയ് ഫൌണ്ടേഷൻ ചെയർമാൻ വി. കെ. ശ്രീരാമൻ അധ്യക്ഷത വഹിച്ചു.

ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ എല്ലാ മേഖലയിലും ആസൂത്രിതമായ ഏകോപനം ആണ് അതിന്റെ വക്താക്കൾ നടപ്പാക്കുന്നതെന്ന് പ്രമുഖ പത്ര പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്‌ണൻ അഭിപ്രായപെട്ടു. കഴിഞ്ഞ ഒരു നൂറ്റാണ്ടായി അവർ ഇതിനായി പണിയെടുക്കുകയാണ്. കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച ടി. എൻ. ജോയ് അനുസ്മരണത്തിൽ ഹിന്ദുത്വ @100 വേഴ്‌സസ് റിപ്പബ്ലിക് @ 75 എന്ന വിഷയത്തിൽ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ടി. എൻ. ജോയ് ഫൌണ്ടേഷൻ ചെയർമാൻ വി. കെ. ശ്രീരാമൻ അധ്യക്ഷത വഹിച്ചു.
പി.എൻ.ഗോപീകൃഷ്ണൻ്റെ പുസ്തകം ‘ഹിന്ദുത്വ രാഷട്രീയത്തിൻ്റെ കഥ’ മാധ്യമ പ്രവർത്തക ഷാഹിന, വി.കെ.ശ്രീരാമന് നൽകി പ്രകാശിപ്പിച്ചു. ഹിന്ദുത്വ അജണ്ടയെ ഭരണഘടന മാത്രം ഉയർത്തി പ്രതിരോധിക്കാൻ കഴിയുമോ എന്ന ആശങ്ക ഷാഹിന പങ്ക് വച്ചു. ഗോപീകൃഷ്ണൻ,ഹസ്സൻ കോയ, യു. ടി. പ്രേംനാഥു, അഡ്വ :അഷറഫ് സാബാൻ എന്നിവർ പ്രസംഗിച്ചു.അന്താരാഷ്ട്ര മാധ്യമ പുരസ്കാരത്തിന് അർഹയായ ഷാഹിനക്ക് ആദരം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!