Channel 17

live

channel17 live

ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

തെച്ചിക്കോട്ടുകാവ് അമ്പലമൈതാനിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 5.37 ലക്ഷം രൂപ വിനിയോഗിച്ചാണ് കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ പദ്ധതി നടപ്പാക്കിയത്. ഗതാഗതത്തിനും, കായിക മത്സരങ്ങൾക്കും, പ്രഭാത നടത്തത്തിനുമായി നിരവധിപേർ ആശ്രയിക്കുന്ന മൈതാനത്ത് ഹൈമാസ് ലൈറ്റ് സൗകര്യം ഒരുങ്ങിയതോടെ തെച്ചിക്കോട്ടുകാവ് അമ്പലമൈതാനം ജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായി പ്രയോജനപ്പെടുത്താൻ കഴിയും.

ചടങ്ങിൽ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉഷാദേവി അധ്യക്ഷയായി. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം ലെനിൻ, തെച്ചിക്കോട്ടുകാവ് ദേവസ്വം പ്രസിഡന്റ് പി.ബി ബിനോയ്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സ്നേഹ സജിമോൻ, യു.വി വിനീഷ്, സുഷിത ബാനീഷ് തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!