ഇരിങ്ങാലക്കുട: പുതിയ കലാസാംസ്കാരിക സംഘാടനക്ക് മുപ്പത്തിയൊന്ന് സാംസ്കാരിക പ്രതിഭകൾ തിരി തെളിയിച്ചുകൊണ്ട് 0480 സംഘടനക്ക് തുടക്കമായി. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന 0480 എന്ന കലാസാംസ്കാരിക സംഘടനയുടെ ഉദ്ഘാടനം പ്രശസ്ത കവിയും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി നിർവ്വഹിച്ചു. കാണാമറയത്തിരുന്ന് ഒരു വിരൽതുമ്പിനാൽ ചേർത്തുവെക്കുന്ന അക്കങ്ങൾ, സൗഹൃദവും ഗുഹാതുര ബന്ധവും ഊട്ടിയുറപ്പിച്ച അക്കങ്ങളാണ് 0480. എന്റെ പാഠ്യവിഷയം അക്കങ്ങളായതുകൊണ്ടുതന്നെ 0480 എന്ന സംഘടനയുമായുള്ള എന്റെ ബന്ധം വലുതായി കാണുന്നു. ഹരിപ്പാടെന്ന എന്റെ ഗ്രാമവും ഇരിങ്ങാലക്കുടയുമായുള്ള അബോധ്യമായ ബന്ധവും കൂട്ടിയിണക്കാൻ 0480 ഇങ്ങിനെയൊരു വേദിയൊരുക്കിയതും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബന്ധമായി കാണുന്നുവെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് ശ്രീകുമാരൻ തമ്പി പറഞ്ഞു. എന്റെ പേരിലുള്ള പ്രഥമ അവാർ റഫീക്ക് അഹമ്മദിന് പ്രഖ്യാപിച്ചതിലും എനിക്കത് കൊടുക്കാൻ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമായിരുന്നു അവാർഡ്.പ്രദീപ് മേനോൻ അദ്ധ്യക്ഷനായ വേദിയിൽ പ്രതാപ് സിംഗ്, കലാഭവൻ നൗഷാദ്, വൈഗ കെ.സജീവ്, ഇ.ജയകൃഷ്ണൻ എന്നിവരേയും ആദരിച്ചു. മേരിക്കുട്ടി ജോയ്,റഷീദ് കാറളം, റഫീക്ക് അഹമ്മദ്, ഇ.ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചന്ദ്രികയിലലിയുന്ന വേദിയിൽ ശ്രീകുമാരൻ തമ്പിയുടേയും റഫീക്ക് അഹമ്മദിന്റേയും കോർത്തിണക്കിയ എടപ്പാൾ വിശ്വൻ നയിച്ച ഗാനമേള, മീനാക്ഷി മേനോന്റെ മോഹിനിയാട്ടം, ശരണ്യ സഹസ്ര ടീമിന്റെ കഥക്, ജെ.ഡി.എസ് ഡാൻസ് അക്കാദമിയുടെ നൃത്തം മറ്റു കലാപരിപാടികളും അരങ്ങേറി.
0480 ശ്രീകുമാരൻ തമ്പി പ്രഥമ അവാർഡ് റഫീക്ക് അഹമ്മദിന്
