Channel 17

live

channel17 live

17 വയസുള്ള ജുവനൈലിന് കഞ്ചാവ് വിൽപന നടത്തിയ കേസിലെ പ്രതി റിമാന്റിൽ

കൊടുങ്ങല്ലൂർ : 18.06.2025 തിയ്യതി വൈകിട്ട് 04.30 മണിക്ക് ടി.കെ.എസ്. പുരം എന്ന സ്ഥലത്ത് വെച്ച് സർക്കാർ നിയമം മൂലം നിരോധിച്ച മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവ് 17 വയസുള്ള ജുവനൈലിന് വിൽപന നടത്തിയ കേസിൽ മേത്തല ടി.കെ.എസ്. പുരം സ്വദേശി പയ്യപ്പിള്ളി വീട്ടിൽ ബട്ട്സ് എന്ന് വിളിക്കുന്ന രാഹുൽ 28 വയസ് എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കശ്യപനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട്, NDPS ACT എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.രാഹുൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് വിൽപനക്കായി കൈവശം വെച്ച് ഒരു കേസിലും, സ്ത്രീയെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി മാനഹാനിവരുത്തിയ ഒരു കേസിലും, ആലുവ പോലീസ് സ്റ്റേഷനിൽ പൊതു സ്ഥലത്ത് മദ്യപിച്ച കേസിലും അടക്കം 3 ക്രമിനൽ കേസിലെ പ്രതിയാണ്.സബ് ഇൻസ്പെക്ടർ കശ്യപൻ, ജൂനിയർ എസ്.ഐ. വെഷ്ണവ്, എ.എസ്.ഐ. ശ്രീകല, ഡ്രൈവർ സി.പി.ഒ അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!