ഇരിങ്ങാലക്കുട :വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇരിങ്ങാലക്കുട മേഖലയിൽ 170 മത് ശ്രിനാരായണ ജയന്തി ലളിതമായ ചടങ്ങക ളോടെ ആഘോഷിച്ചു. എസ്.എൻ ഡി.പി. യോഗം മുകുന്ദപുരം യൂണിയൻ ആസ്ഥാനത്ത് ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ദിനാഘോഷത്തിൻ്റെ ഭാഗമായി ഗണപതി ഹവനവും കലശാഭിഷേകവും നടന്നു രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് കാരു ത്രമാത്ര ഗുരുപദം ഡോ.ടി. എസ് വിജയൻ തന്ത്രികൾ നേതൃത്വം നൽകി. തുടർന്ന് യൂണിയൽ പ്രസിഡണ്ട് സന്തോഷ് ചെറാകുളം പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ, വൈസ് പ്രസിഡണ്ട് എം.കെ. സുബ്രഹ്മണ്യൻ, യോഗം ഡയറക്ടർമാരായ കെ. കെ. ബിനു സജീവ്കുമാർ കല്ലട, വനിത സംഘം പ്രസിഡണ്ട് സജിത അനിൽകുമാർ, സെക്രട്ടറി രമപ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
170 -ാമത് ശ്രിനാരായണ ഗുരു ജയന്തിഇരിങ്ങാലക്കുടയിൽ സമുചിതമായി ആഘോഷിച്ചു
