ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 7 ഗ്രാമ പഞ്ചായത്തുകളിലും നഗരസഭയിലുമായി വിവിധ കാരണങ്ങളാൽ തകർന്ന 30 റോഡുകൾക്കായി 8.39 കോടി രൂപയാണ് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട നഗരസഭയിലെ പാർക്ക് വ്യൂ റോഡ് 45 ലക്ഷം, ഇരിങ്ങാലക്കുട ബ്ലോക്ക് സാന്ത്വന സദൻ ലിങ്ക് റോഡ് 31.3 ലക്ഷം, പേഷ്ക്കാർ റോഡ് 45 ലക്ഷം, തളിയക്കോണം സ്റ്റേഡിയം കിണർ റോഡ് 36.4 ലക്ഷം, വായനശാല കലി റോഡ് പൊറത്തൂർ അമ്പലം വരെ 42.1 ലക്ഷം, പറക്കുളം റോഡ് ഗാന്ധിഗ്രാം ഗ്രൗണ്ട് റോഡ് 28 ലക്ഷം എന്നീ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിൻ്റെ നിർമ്മാണോദ്ഘാടനമാണ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചത്.
പാർക്ക് വ്യൂ റോഡ് പരിസരത്ത് വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ ജിഷ ജോബി, വികസന കാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ വാർഡ് കൗൺസിലർ അഡ്വ കെ ആർ വിജയ , മുനിസിപ്പൽ എഞ്ചിനീയർ സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.