Channel 17

live

channel17 live

20-ട്വന്റി സ്ഥാനാർഥി അഡ്വ. ചാർളി പോളിന്റെ മണ്ഡല റോഡ് ഷോ കിഴക്കമ്പലത്തു നിന്നും ആരംഭിച്ചു

ചാലക്കുടിയിലെ ജനങ്ങളുടെ സ്നേഹവും സ്വീകരണവും ഹൃദയത്തോട് ചേർത്ത് പിടിച്ച് 20-ട്വന്റി സ്ഥാനാർഥി അഡ്വ് ചാർളി പോളിന്റെ മണ്ഡല റോഡ് ഷോ കിഴക്കമ്പലത്തു നിന്നും ആരംഭിച്ചു.വഴിനീളെ കാത്ത് നിന്ന ഓരോ വോട്ടറേയും നേരിൽ കണ്ട് വോട്ടഭ്യർത്തിച്ചായിരുന്നു സ്ഥാനാർഥി ചാലക്കുടിയിലെ എല്ലാ മണ്ഡലങ്ങളും നിറഞ്ഞ് പ്രചാരണം നടത്തിയത്.

കറുക്കുറ്റി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ നിന്നും ചാലക്കുടിയിലെ പ്രവർത്തകർ സ്വീകരിക്കുകയും തുടർന്ന് റോഡ് ഷോ കൊരട്ടി, ചാലക്കുടി, കാടുകുറ്റി അന്നനാട് വഴി കടന്നു പോവുകയും ചെയ്തു. ചാലക്കുടി നോർത്ത് സ്റ്റാൻഡിൽ വെച്ച് സ്ഥാനാർഥി, നിയോജക മണ്ഡലം പ്രസിഡന്റ്‌ ജിബി എബ്രഹാം, അഡ്വ. സണ്ണി ഗോപുരൻ,ജോണി വാളൂർ എന്നിവർ സംസാരിച്ചു റോഡ് ഷോ 8.00 മണിയോട് കൂടി കൈപ്പമംഗലം മണ്ഡലത്തിൽ അവസാനിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!