മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ 07.02.2012 തിയ്യതി ശങ്കുബസാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിൽ ഉണ്ടായ അടിപിടിയെ തുടർന്നുള്ള വൈരാഗ്യത്താൽ 11.02.2012 തിയ്യതി രാത്രി 10.30 മണിക്ക് ശംഖു ബസ്സാറിൽ വച്ച് ചിറ്റാപ്പുറത്ത് മധു, കോലാന്തറ സുധി എന്നിവരെ കുത്തി കൊലപെടുത്തിയ കേസിലാണ് പടിഞ്ഞാറേ വെമ്പല്ലൂർ കുടിലിങ്ങബസാർ സ്വദേശിയായ പുളിപറമ്പിൽ വീട്ടിൽ മിട്ടു എന്ന് വിളിക്കുന്ന രശ്മിത് 37 വയസ്, പടിഞ്ഞാറേ വെമ്പല്ലൂർ ശഖുബസാർ സ്വദേശിയായ ചാലിൽ വീട്ടിൽ ദേവൻ 37 വയസ് എന്നിവരെയാണ് കുറ്റകരാണെന്ന് തൃശ്ശൂർ ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്.
പടിഞ്ഞാറേ വെമ്പല്ലൂർ ശഖുബസാർ സ്വദേശിയായ അനിൽ 41 വയസ് എന്നയാളുടെ പരാതിയിൽ മതിലകം പോലീസ് സ്റ്റേഷനിൽ 12-02-2012 തിയ്യതിയാണ് മേൽ സംഭവത്തിന് Mathilakam SI ആയിരുന്ന Padmarajan FIR രജിസ്റ്റർ ചെയ്തു ആദ്യ അന്വേഷണം നടത്തിയിരുന്നു. കൊടുങ്ങല്ലൂർ ഇൻസ്‌പെക്ടർ ആയിരുന്ന V S Navas ആണ് തുടർന്നുള്ള അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയത് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ സംഘത്തിൽ ASI Jagatheesh P H, സീനിയർ സിവിൽ പോലീസ് ഓഫീസർ K.C.Sivan എന്നിവരും ഉണ്ടായിരുന്നു.
പ്രോസക്യൂഷൻ ഭാഗത്തുനിന് 24 ഓളം സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകകളും 37 മുതലുകളും ഹാജരാകുകയും ചെയ്തു. പ്രതികൾക്കുള്ള വൈരാഗ്യം മൂലമാണ് ഈ ക്രൂരകൃത്യം ചെയ്തെന്ന് തെളിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ K. P. Ajaykumar പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായി. ലെയ്‌സൺ ഓഫീസറായ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
2012 ൽ ശംഖുബസ്സാറിൽ നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതികൾക്കു ഇരട്ട ജീവപര്യന്തം കഠിന തടവും 4 ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷ വിധിച്ചു
