Channel 17

live

channel17 live

2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടികളിലേയ്ക്ക് കളിയുപകരണങ്ങൾ നൽകി

കാട്ടൂർ ഗ്രാമപഞ്ചായത്തിലെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടികളിലേയ്ക്ക് കളിയുപകരണങ്ങൾ വാങ്ങി നൽകൽ എന്ന പദ്ധതി പ്രകാരം അഞ്ച് അംഗൻവാടികളിലേയ്ക്ക് ആധുനിക കളിയുപകരണങ്ങൾ വാങ്ങി നൽകിയതിന്റെ ഉദ്ഘാടനം 4-ാം വാർഡിലെ അനശ്വര അംഗൻവാടിയിൽ വെച്ച് കാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി എം കമറുദ്ദീൻ്റെ അദ്ധ്യക്ഷതയിൽ ബഹു. പ്രസിഡന്റ് ടി വി ലത നിർവ്വഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രഹിഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എസ് അനീഷ്, മെമ്പർമാരായ ഇ എൽ ജോസ്, ജയശ്രീ സുബ്രഹ്മണ്യൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 2024-25 വാർഷിക പദ്ധതിയിലും അംഗൻവാടികളിലേയ്ക്ക് ആധുനിക കളിയുപകരണങ്ങൾ വാങ്ങി നൽകുന്ന പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!