Channel 17

live

channel17 live

22-ാമത് ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവം ജൂലൈ 4നു തുടങ്ങും

ഇരിങ്ങാലക്കുട : ഇരുപത്തി രണ്ടാമത് ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവത്തിന് അപേക്ഷ ക്ഷണിച്ചു. ആറാട്ടുപുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടത്തി വരാറുള്ള സംഗീതോത്സവം ജൂലൈ 4, 5, 6, 7 തിയ്യതികളിൽ അരങ്ങേറും. സംഗീതോത്സവത്തിന്റെ ഉദ്ഘാടനം ജൂലൈ 4ന് വൈകുന്നേരം 6 മണിക്ക് സംഗീത സംവിധായകൻ അയ്യപ്പഗാനശ്രീ ടി എസ് രാധാകൃഷ്ണജി ദദ്രദീപം കൊളുത്തി നിർവ്വഹിക്കും. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കുന്ന സംഗീത മണ്ഡപത്തിലാണ് സംഗീതാർച്ചന നടക്കുക.സംഗീതാർച്ചനയിൽ ശാസ്ത്രീയ സംഗീതം മാത്രമേ ആലപിക്കാൻ അനുവദിക്കുകയുള്ളൂ. 10 മിനിറ്റാണ് സമയം. പരിമിതമായ പക്കമേളം വേദിയിൽ ലഭ്യമായിരിക്കും.

സംഗീതോത്സവത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര്, വയസ്സ്, വിലാസം, ഗുരുനാഥന്റെ പേര്, സംഗീതം അഭ്യസിച്ച കാലയളവ്, ആലപിക്കാൻ ഉദ്ദേശിക്കുന്ന കീർത്തനം, വാട്സപ്പുള്ള മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം തുടങ്ങിയ വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷ ജൂൺ 25ന് വൈകുന്നേരം 5 മണിക്കുള്ളിൽ ലഭിക്കത്തക്ക വിധത്തിൽ സെക്രട്ടറി, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി, ആറാട്ടുപുഴ പി ഓ, തൃശൂർ ജില്ല – 680562 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9847598494, 7012693980 എന്നീ ഫോൺ നമ്പറുകളിലോ ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുമായി നേരിട്ടോ ബന്ധപ്പെടാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന സംഗീതോപാസകരെ സംഗീതാർച്ചനയിൽ പങ്കെടുക്കേണ്ട തിയ്യതിയും സമയവും അറിയിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!