Channel 17

live

channel17 live

35 -മത് പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ സമാപിച്ചു

ചാലക്കുടി : പതിനായിരങ്ങൾ പങ്കെടുത്ത 35 -മത് പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ സമാപിച്ചു. 5 ദിവസം നീണ്ടുനിന്ന കൺവെൻഷൻ ഇന്നലെ ആരാധനയോടെയാണ് സമാപിച്ചത്. സമാപന ദിവസമായ ഇന്നലെ വൻ ജനാവലിയാണ് കൺവെൻഷനിൽ പങ്കെടുത്തത്. ഫാ. മാത്യു നായക്കം പറമ്പിൽ ആരാധനക്ക് നേതൃത്വം നൽകി. ഫാ. ഡെന്നി മണ്ഡപത്തിൽ, ഫാ. ജോ ജോ മാരിപ്പാട്ട്, ഫാ. ബിനോയ് ചക്കാനികുന്നേൽ, ഫാ മാർട്ടിൻ ചിറ്റാടിയിൽ ഫാ ഫ്രാൻസീസ് കർത്താനം ഫാ ഡെർബിൻ ഇറ്റികാട്ടിൽ എന്നിവർ വചനപ്രഘോഷണം നയിച്ചു. ഫാ ജോയി ചെറുവത്തൂർ ദിവ്യബലിക്ക് കാർമ്മികത്വം വഹിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!