49മത് ഓൾ കേരളാ ഇന്റർ കോളേജിയേറ്റ് ഓൾഡ് സ്റ്റുഡന്റസ് വോളീബോൾ ചാമ്പ്യൻഷിപ്പ് സെമി ഫൈനൽ ലൈൻ അപ്പ് ആയി. ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മുൻ വർഷത്തെ റണ്ണേഴ്സ് അപ്പ് ആയ PRNSS കോളേജ് മട്ടന്നൂർ DIST കോളേജ് അങ്കമാലിയേ 3-1 നു പരാജല്ലെടുത്തി. അഞ്ച് സെറ്റ് നീണ്ട രണ്ടാം മത്സരത്തിൽ സെന്റ് ജോർജ് കോളേജ് അരുവിത്തുറ GCPE കാലിക്കറ്റ്‌നെ പരാജയപ്പെടുത്തി. തുടർന്ന് നടത്തപ്പെട്ട മൂനാം മത്സരത്തിൽ മുൻ ടൂർണമെന്റ് ചാമ്പ്യൻമാരായ സെന്റ് ജോസഫ് ദേവഗിരിയേ നേരിട്ടുള്ള സെറ്റുകൾക്ക് ടൂർണമെന്റ്ൽ പുതിയ കോളേജായ ബിഷപ്പ് മൂർ മാവേലിക്കര പരാജപ്പെടുത്തി. തുടർന്ന് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ടൂർണമെന്റ്ന്റെ ഉത്ഖാടന കർമം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ ഫാ ജോളി ആന്ററൂസ് അദ്ധ്യക്ഷനായ ചടങ്ങിൽ കോളേജ് മാനേജർ ഫാ ജോയ് പീനിക്കാപറമ്പിൽ, മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി അംഗം ജെയ്സൺ പാറേക്കാടൻ, അലുമിനി അസോസിയേഷൻ സെക്രട്ടറി ഡോ അനിൽ കുമാർ എൻ, കോളേജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, സ്പോൺസർമാരുടെ പ്രതിനിധിയും അലുമിനി അസോസിയേഷൻ പ്രധിനിധിയുമായ അജി തോമസ് അവറുകളും പങ്കെടുത്തു. തുടർന്ന് നടത്തപ്പെട്ട നാലാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എത്തിരില്ലാത്ത മൂന്നു സെറ്റുകൾക്ക് അതിഥേയരായ ക്രൈസ്റ്റ് കോളേജ് സെന്റ് തോമസ് കോളേജ് പാലയെ പരാജപ്പെടുത്തി.
49മത് ഓൾ കേരളാ ഇന്റർ കോളേജിയേറ്റ് ഓൾഡ് സ്റ്റുഡന്റസ് വോളീബോൾ ചാമ്പ്യൻഷിപ്പ് സെമി ഫൈനൽ ലൈൻ അപ്പ് ആയി
