Channel 17

live

channel17 live

5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ കരുവന്നൂർ പുഴയിൽ നിക്ഷേപിച്ചു

ഫിഷറീസ് വകുപ്പിൻ്റേയും ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുടയുടേയും ആഭിമുഖ്യത്തിൽ കരുവന്നൂർ പുഴയിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.

പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് സംരക്ഷിക്കുക, വർദ്ധിപ്പിക്കുക, മത്സ്യ തൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുത്തുക, പൊതു ജനങ്ങൾക്ക് ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഉൾനാടൻ ജല ആവാസ വ്യവസ്ഥയിലെ സംയോജിത മത്സ്യ വിഭവ പരിപാലന പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി 5 ലക്ഷം കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെയാണ് കരുവന്നൂർ പുഴയുടെ വിവിധ ഭാഗങ്ങളിലായി നിക്ഷേപ്പിക്കുന്നത്.

കാറളം ഗ്രാമപഞ്ചായത്ത് ആലുക്കകടവിൽ നടന്ന ചടങ്ങിൽ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, കാറളം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അമ്പിളി.യു.വി, ജഗജി കായംപുറത്ത്, ബീന സുബ്രഹ്മണ്യൻ, വൃന്ദ അജിത്കുമാർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ലിസി. പി. ഡി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജിബിന.എം. എം മത്സ്യതൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!