ചാലക്കുടി വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ മാത്യ സമിതിയുടെ നേതൃത്വത്തിൽ കർക്കിടക ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
ചാലക്കുടി : വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ മാത്യ സമിതിയുടെ നേതൃത്വത്തിൽ കർക്കിടക ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഉദ്ഘാടന സഭയിൽ സ്കൂൾ പ്രിൻസിപ്പൽ എം. കെ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി ആയൂർവ്വേദ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. സ്മിത തോമസ് . കെ. ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി. പത്മനാഭ സ്വാമി, ജഗദ്ഗുരു ട്രസ്റ്റ് ട്രഷറർ ടി.എൻ. രാമൻ, സ്കൂൾ മാനേജർ യു .പ്രഭാകരൻ, മാതൃസമിതി സ്റ്റേറ്റ് പ്രസിഡന്റ് സൗമ്യ സുരേഷ് . ക്ഷേമ സമിതി പ്രസിഡന്റ് വിജയൻ . കെ.എം. എന്നിവർ ആശംസകൾ നേർന്നു. മാതൃ സമിതി പ്രസിഡന്റ് സൗമ്യ പ്രതീഷ് സ്വാഗതവും, ശിശു വാടിക മാതൃസമിതി പ്രസിഡന്റ് ശ്രുതി ഷൈനോ കൃതജ്ഞതയും രേഖപ്പെടുത്തി.നാട്ടിൽ ലഭ്യമായ ഇല കളും പച്ചക്കറികളും ,പയറുവർഗ്ഗങ്ങളും ഉപയോഗിച്ച് 300 ൽ പരം വിഭവങ്ങൾ അമ്മമാർ തയ്യാറാക്കിയിരുന്നു. പല വിഭവങ്ങളും രുചിച്ചുനോക്കിയ കുട്ടികൾ സന്തോഷത്തിലായിരുന്നു.