കൃഷി വകുപ്പിൻ്റെ സംസ്ഥാനത്തെ,ഏറ്റവും നല്ല പച്ചക്കറി ക്ലസ്റ്ററിനുള്ള അവാർഡ്
മാള – കോൾക്കുന്ന് ഹരിതസംഘത്തിന്.
കൃഷി വകുപ്പിൻ്റെ സംസ്ഥാനത്തെ, ഏറ്റവും നല്ല പച്ചക്കറി ക്ലസ്റ്ററിനുള്ള അവാർഡ്
മാള – കോൾക്കുന്ന് ഹരിതസംഘത്തിന് .രൂപീകരിച്ചു 10 വർഷ ത്തിനുള്ളിൽ അംഗീകാരം.അമ്പത് സെന്‍റിലധികം പച്ചക്കറി കൃഷി ചെയ്യുന്ന പതിനാറ് കര്‍ഷകരെ ഒരൊറ്റ കുടകീഴില്‍ അണിനിരത്തികൊണ്ട് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച ക്ളസ്റ്റര്‍ അതേ വര്‍ഷം തന്നെ VDP പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല ക്ളസ്റ്ററിനുള്ള സംസ്ഥാനഅവാര്‍ഡ് കരസ്ഥമാക്കി.അകാലത്തില്‍ അന്തരിച്ച കൃഷിഓഫീസര്‍ ജോര്‍ജ് പ്രശാന്ത് സാറിന്റെ ഉത്സാഹത്തിലാണ് ക്ലസ്റ്റർ തുടങ്ങിയത്.ഇസ്രായേല്‍ ക്രിഷിരീതിയായ പ്രിസിഷന്‍ ഫാമിങ് ഒരു പക്ഷേ കേരളത്തില്‍ തന്നെ ആദ്യമായി നടപ്പിലാക്കിയത് മാള കോള്‍ക്കുന്ന് ഹരിതസംഘത്തിലെ കര്‍ഷകരാണ്.മാത്രമല്ല ക്ളസ്റ്ററിലെ കര്‍ഷകര്‍ തന്നെ വികസിപ്പിച്ചടുത്ത റിലേഫാമിങ് കൃഷിരീതിയും മള്‍ട്ടിക്രോപ്പ് കൃഷിരീതിയുമൊക്കെ കേരളത്തിന്‍റെ വിവിധപ്രദേശങ്ങളിലുള്ള കര്‍ഷകര്‍ ഇപ്പോള്‍ ചെയ്ത് വരുന്നുണ്ട്.2014 ല്‍ ക്ളസ്റ്ററിലെ തന്നെ ഒരംഗത്തിന്‍റെ ഭൂമിയില്‍ ഒരു സംഭരണ വിപണന കേന്ദ്രം സ്ഥാപിക്കുകയുമുണ്ടായി.അടുത്ത സാമ്പത്തിക വര്‍ഷം ഒരു കോടി കടക്കുക എന്ന ലക്ഷ്യത്തോടൊപ്പം ഉല്‍പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റി കര്‍ഷകരുടെ സാമ്പത്തികസുരക്ഷിതത്വം കൂടുതല്‍ ഉറപ്പ് വരുത്തുകയെന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍. കര്‍ഷകര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും വിത്ത് മുതല്‍ വിപണി വരെ ഉറപ്പ് വരുത്തുന്നു.കൂടാതെ കൃഷിവകുപ്പിന്‍റെ തന്നെ സഹായത്തോടെ കര്‍ഷകര്‍ക്കാവശ്യമായ നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് ഒരു നഴ്സറിയും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കാവുന്ന രീതിയിലും പൊതുജനങ്ങള്‍ക്ക് വിഷരഹിതമായ ഉല്‍പന്നങ്ങള്‍ നേരിട്ട് സാമാന്യ നിരക്കില്‍ ലഭിക്കാവുന്നരീതിയിലും ലാഭേച്ഛയില്ലാതെയാണ് ക്ളസ്റ്റര്‍ പ്രവര്‍ത്തിക്കുന്നത്.2022ല്‍ കൃഷിവകുപ്പില്‍ നിന്നും തന്നെ ലഭിച്ച ഫണ്ടുപയോഗിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ കുറച്ച് കൂടി ഏര്‍പ്പെടുത്തുകയും ഒരു ഡ്രയറും കട്ടിങ് മെഷീനും വാങ്ങുകയും ചെറിയൊരു കൂള്‍ചേമ്പറൊരുക്കയും കൂടി ചെയ്തിട്ടുണ്ട്.ഉല്‍പന്നങ്ങള്‍ അധികമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ശീതീകരിച്ച് സംഭരിക്കാനും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളായി സൂക്ഷിക്കാനുമാണ് ഉദ്ധേശിച്ചിരിക്കുന്നത്,സംസ്ഥാനത്തെ തന്നെ മികച്ച കര്‍ഷകര്‍ അംഗങ്ങളായിട്ടുള്ള ക്ളസ്റ്ററിലെ കര്‍ഷകര്‍ക്ക് 2013 ഹരിതമിത്രയും 2014 ല്‍ സംസ്ഥാന യുവകര്‍ഷക അവാര്‍ഡും 2015ല്‍ ഹരിതമിത്രയും ലഭിച്ചു. പ്രവര്‍ത്തനമികവിന് അകാലത്തില്‍ അന്തരിച്ച കൃഷിഓഫീസര്‍ ജോര്‍ജ് പ്രശാന്ത് സാറിന് മികച്ച കൃഷിഓഫീസര്‍ക്കുള്ള സംസ്ഥാനഅവാര്‍ഡും 2015ല്‍ ലഭിച്ചിരുന്നൂ.