തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംബ്ലോയബിലിറ്റി സെൻററും പൂമല ഫ്യൂച്ചർ എജുസിറ്റിയും സംയുക്തമായി പൂമല ഫ്യൂച്ചർ എജുസിറ്റി കോളേജിൽ സൗജന്യ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു.
തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംബ്ലോയബിലിറ്റി സെൻററും പൂമല ഫ്യൂച്ചർ എജുസിറ്റിയും സംയുക്തമായി പൂമല ഫ്യൂച്ചർ എജുസിറ്റി കോളേജിൽ സൗജന്യ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ഉത്ഘാടനം ചെയ്തു. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ദേവസ്സി അധ്യക്ഷത വഹിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്തംഗം ഫ്രാൻസി ഫ്രാൻസിസ്, എംപ്ലോയ്മെന്റ് ഓഫീസർമാരായ റെക്സ് തോമസ് ഇ., ബിജു ടി. ജി, ഫ്യൂച്ചർ എജുസിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. പി. അഹമ്മദ് എന്നിവർ ആശംസകളർപ്പിച്ചു. ചടങ്ങിൽ തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ സമീറ. എൻ. വി. സ്വാഗതവും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗം എംപ്ലോയ്മെന്റ് ഓഫീസർ ഷാജു ലോനപ്പൻ എം. നന്ദിയും പറഞ്ഞു. 579 ഉദ്യോഗാർത്ഥികൾ പങ്കെടുത്ത തൊഴിൽ മേളയിൽ 37 സ്ഥാപന ങ്ങളിൽ ആയി 128 പേർക്ക് ജോലി ലഭിക്കുകയും 230 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.