സംസ്ഥാന കാർഷിക പുരസ്കാരം ലഭിച്ച അടിച്ചിലിയിലെ കുട്ടി കർഷക എയ്സൽ കൊച്ചുമോൻ്റെ വീട്ടിൽ മുൻ’ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ സന്ദർശിച്ചു.
മേലൂർ: സംസ്ഥാന കാർഷിക പുരസ്കാരം ലഭിച്ച അടിച്ചിലിയിലെ കുട്ടി കർഷക എയ്സൽ കൊച്ചുമോൻ്റെ വീട്ടിൽ മുൻ’ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ സന്ദർശിച്ചു. കൃഷിയിടം മുഴുവനായി നടന്നു കാണുകയും, കൃഷി വകുപ്പ് മുൻ മന്ത്രിയെന്ന നിലയിൽ എയ്സലിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അര മണിക്കൂറോളം എയ്സലിന്റെ കൃഷിയിടത്തില്‍ ചിലവിടുകയും തുടർന്ന് വി.കെ. മോഹനൻ കാർഷിക സംസ്കൃതിയുടെ ഉപഹാരം വി.എസ്. സുനിൽ കുമാർ എയ്സലിനു കൈമാറി,സിപിഐ മണ്ഡലം സെക്രട്ടറി സി.വി. ജോഫി,കിസ്സാന്‍ സഭ മണ്ഡലം സെക്രട്ടറി സി. മധുസൂദനൻ, സിപിഐ മേലൂർ ലോക്കൽ സെക്രട്ടറി മധു തൂപ്രത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര പ്രകാശൻ എന്നിവർ സന്നിഹിതരായിരുന്നു.