കെ.എസ്.കെ.ടി.യു. ജില്ലാ കമ്മിറ്റി അംഗം എം.എം. രമേശൻ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ചാലക്കുടി വെസ്റ്റ് മേഖല സമ്മേളനം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് നടത്തി. കെ.എസ്.കെ.ടി.യു. ജില്ലാ കമ്മിറ്റി അംഗം എം.എം. രമേശൻ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് പി.വി. സന്തോഷ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി.എം. ദാസൻ, മേഖല ട്രഷറർ ജോസ് പോൾ, കർഷക സംഘം മേഖല സെക്രട്ടറി കെ.ഒ. തോമസ്, സിപിഐ (എം) ലോക്കൽ കമ്മിറ്റി അംഗം എം.എസ്. സദാനന്ദൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ചാലക്കുടി മുനിസിപ്പൽ പ്രദേശത്തെ മികച്ച മുതിർന്ന കർഷകൻ ആയി തിരഞ്ഞെടുക്കപ്പെട്ട എം.വി. ചാത്തുണ്ണി, മികച്ച യുവകർഷകൻ ആയി തിരഞ്ഞെടുക്കപ്പെട്ട എം.കെ. ദിനേശ് എന്നിവരെ മേഖല സമ്മേളനം ആദരിച്ചു. ഭാരവാഹികൾ: ജോസ് പോൾ (പ്രസിഡൻ്റ്), പി.എം. ദാസൻ (സെക്രട്ടറി), പി.വി.സന്തോഷ് ( ട്രഷറർ), അമ്പിളി ബാബു, എം.ടി. ഡേവിസ് (വൈസ് പ്രസിഡൻ്റ്), എം.എസ്. ബാദുഷ, കെ.കെ. വിജയൻ (ജോയിൻ്റ് സെക്രട്ടറി).