പ്രിൻസിപ്പൽ സിസ്റ്റർ ജാനറ്റ് പതാക ഉയർത്തി.
ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരതത്തിൻ്റെ എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ജാനറ്റ് പതാക ഉയർത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ് ലിൻ, പിടിഎ പ്രസിഡൻ്റ് അജു എൽ. പുല്ലൻ എന്നിവർ പ്രസംഗിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കേഡറ്റുമാർ മാർച്ച് പാസ്റ്റ് നടത്തി. പ്രാർത്ഥന ഗീതം, ഫ്ലാഷ് മോബ്, ദേശഭക്തി ഗാനം, സ്വാതന്ത്ര്യ ദിന സന്ദേശം, സംഘ നൃത്തം, രാജ്യ സ്നേഹം തുളുമ്പുന്ന മുദ്രാവാക്യം വിളികൾ എന്നിവ കൊണ്ട് ശ്രദ്ധേയമായിരുന്നു ഇന്നത്തെ സ്വാതന്ത്ര്യ ദിനാഘോഷം.