Channel 17

live

channel17 live

മനോരമ ചാലക്കുടി ഓണം ഡിസ്കൗണ്ട് മേളതുടങ്ങി, വമ്പൻ ഓഫറുകൾ

വിലക്കിഴിവുകളുടെ വമ്പൻ ഓഫറുകളുമായി മലയാള മനോരമ ഒരുക്കുന്ന ചാലക്കുടി ഓണം ഡിസ്കൗണ്ട് മേള ചാലക്കുടി നഗരസഭ രാജീവ് ഗാന്ധി ടൗൺ ഹാളിൽ ആരംഭിച്ചു.

ശനിയും ഞായറും രാവിലെ 11 മുതൽ രാത്രി 8 വരെയും മറ്റു ദിവസങ്ങളിൽ വൈകിട്ട് 3 മുതൽ രാത്രി 8 വരെയുമാണ് മേള. പ്രവേശനം സൗജന്യം. പാർക്കിങ് സൗകര്യമുണ്ട്. വിലക്കിഴിവുകളുടെ വമ്പൻ ഓഫറുകളുമായി മലയാള മനോരമ ഒരുക്കുന്ന ചാലക്കുടി ഓണം ഡിസ്കൗണ്ട് മേള ചാലക്കുടി നഗരസഭ രാജീവ് ഗാന്ധി ടൗൺ ഹാളിൽ ആരംഭിച്ചു. ഫർണീച്ചർ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങി നിത്യജീവിതത്തിൽ ആവശ്യമായ വിവിധയിനം ഉൽപന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ മേളയിൽ ഒരുക്കിയിട്ടുണ്ട്.
ആൽഫാ ഫർണീച്ചറിന്റെ സ്റ്റാളില്‍ 60 ശതമാനം വരെ ഡിസ്കൗണ്ടിൽ ഫർണീച്ചറുകൾ ലഭ്യമാണ്.‍ കട്ടിൽ, കിടക്ക, സൈഡ് ടേബിൾ, അലമാര എന്നിവ അടങ്ങുന്ന കോംപോ ഓഫറുകൾ 24500 മുതൽ ആരംഭിക്കുന്നു. കോർണർ സോഫകൾ 16,500 രൂപ മുതലുള്ള മോഡലുകളും ഡൈനിങ് ടേബിളുകൾ 24,500 രൂപ മുതലുള്ള മോഡലുകളും ലഭ്യമാണ്. ടീക്ക് വുഡ് സോഫ സെറ്റുകൾക്കും ഓഫറിൽ ബുക്കിങ് നടത്താം. ടീക്ക് വുഡ് സോഫകൾ, കുഷ്യൻ സോഫകൾ, റിക്ലൈനർ സോഫകൾ എന്നിവയെല്ലാം ഡിസ്കൗണ്ടിൽ വാങ്ങാം.
സൗത്ത് ചാലക്കുടി അൾട്ടിമ ഡിജിറ്റലിന്റെ സ്റ്റാളിൽ 40 ശതമാനം വരെ ഡിസ്കൗണ്ടിൽ ബ്രാൻഡഡ് എസികൾ ലഭിക്കും. ആൻഡ്രോയ്ഡ് ടിവികൾക്ക് 3 വർഷം വരെ വാറണ്ടിയോടെ 8990 രൂപ മുതൽ. കിച്ചൺ ചിമ്മിണി ഹോബുകൾ 60 ശതമാനം വരെ ഡിസ്കൗണ്ടിൽ. ഡയോസ് ഫ്രിജുകൾക്ക് 70 ശതമാനം വരെ ഡിസ്കൗണ്ട്. ഐഎസ്ബിയുടെ ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകൾ 18500 മുതൽ ലഭിക്കും. വേൾപൂൾ വാഷിങ് മെഷീനുകൾ 30 ശതമാനം വരെ ഡിസ്കൗണ്ടിൽ. ഡിഷ് വാഷറുകൾ 15,000 രൂപ മുതൽ. മറ്റ് ഒട്ടേറെ‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളും വമ്പിച്ച ഡിസ്കൗണ്ടിൽ വാങ്ങാം.
കൈ മുറിയാതെ തേങ്ങ ചിരകാവുന്ന3500 രൂപ വിലയുള്ള ഇലക്ട്രോണിക്സ് ചിരവ 700 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം. വീട്ടിലെ മാലിന്യ പരിഹാരത്തിനായുള്ള ബയോഗ്യാസ് പ്ലാന്റുകൾ സബ്സിഡിയോടെ ബുക്ക് ചെയ്യാം. അലുമിനിയം തോട്ടികൾ, അലുമിനിയം ലാഡറുകൾ എന്നിവയുടെ സ്റ്റാളുകളുമുണ്ട്.
വീട്ടിലുണ്ടാകുന്ന പ്ലാസ്റ്റിക് ഒഴികെയുള്ള എല്ലാ മാലിന്യങ്ങളും കംപോസ്റ്റ് ആക്കാനാകുന്ന റിങ് കംപോസ്റ്റ് ബുക്ക് ചെയ്താൽ വീട്ടിലെത്തി സെറ്റ് ചെയ്തു നൽകുന്നു. നാച്വറലായ അലോവേര പ്രോഡക്ടുകളായ സോപ്പ്, ക്രീം, താരൻ മാറാനുള്ള മരുന്ന്, പെയിൻ ബാം, കൂത്താമ്പിള്ളി കൈത്തറി സെറ്റുമുണ്ട്, സാരി, വീട്ടിലേയ്ക്കാവശ്യമായ ഫ്ലോർ മാറ്റുകൾ, വേദനയ്ക്ക് ചൂടു പിടിക്കാനുള്ള ഹോട്ട് ആൻഡ് കോൾഡ് ബാഗുകൾ, വീട്ടിൽ ഗ്യാസ് അപകടങ്ങൾ ഒഴിവാക്കാനുള്ള ഗ്യാസ് സേഫ്റ്റി ഉൽപന്നം എന്നിവയും ഡിസ്കൗണ്ടോടെ വാങ്ങാം. 5900 രൂപ മുതൽ കാർ വാഷർ, 1500 രൂപ ഡിസ്കൗണ്ടിൽ വാക്വം ക്ലീനർ എന്നിവയും മേളയിലുണ്ട്.
ബെഡ് ഷീറ്റുകൾ, ചപ്പാത്തി മേക്കർ, ബോഡി മസാജർ, ചക്ക ഉൽപന്നങ്ങൾ, പാലക്കാടൻ കരിപ്പെട്ടി, കൽപാത്തി പപ്പടം, ഹൈ ബ്രിഡ് വിത്തുകൾ തുടങ്ങിയവ സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്. സസ്യ ഫല സ്റ്റാളിൽ 6 മാസം കൊണ്ടു കായ്ക്കുന്ന ആയുർജാക്ക് പ്ലാവ്, വർഷം മുഴുവനും കായ്ക്കുന്ന തായ്‌ലൻഡ് മാവ്, 2 കൊല്ലം കൊണ്ടു കായ്ക്കുന്ന ഗംഗാബോണ്ടം തെങ്ങിൻ തൈകളും ആൾ സീസൺ കുറ്റി കുരുമുളക്, ബ്രസീലിയൻ മൾബെറി, ലിച്ചി, ഹൈബ്രിഡ് റംബൂട്ടാൻ, അബിയൂ, സീഡ്‌ലസ് ലെമൺ, ഹൈബ്രിഡ് ചാമ്പ തുടങ്ങി ഒട്ടേറെ ഫലവൃക്ഷ തൈകളും അപൂർവ ഇനം പൂച്ചെടികളും ലഭ്യമാണ്.
ശനി, ഞായർ ദിവസങ്ങളിൽ 11 മുതൽ 8 വരെയും മറ്റു ദിവസങ്ങളിൽ ഉച്ചയ്ക്ക് 3 മുതൽ 8 വരെയുമാണു പ്രദർശനം. പാർക്കിങ് സൗകര്യം ഉണ്ട്. പ്രവേശനം സൗജന്യം.
മേളയുടെ ഉദ്ഘാടനം നടി സരയു നിർവഹിച്ചു. മലയാള മനോരമ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊലൂഷൻസ് വൈസ് പ്രസിഡന്റ് ജോയ് മാത്യു, നഗരസഭാധ്യക്ഷൻ എബി ജോർജ്, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ആൽഫ ഫർണീച്ചർ മാനേജിങ് പാർട്ണർ ആർ.എം. നാസർ, സൗത്ത് ചാലക്കുടി അൾട്ടിമ ഡിജിറ്റൽ മാനേജിങ് ഡയറക്ടർ കെ.ടി. ഷാജി എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!