സ്നേഹ ഭവനം ചാലക്കുടി സുഭാഷ് നഗറിൽ റഷീദിന് സമ്മാനിച്ചുകൊണ്ട് ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സുഷമ നന്ദകുമാർ ഉദ്ഘാടനം ചെയ്തു.
ചാലക്കുടി ലയൺസ് ക്ലബ്ബിന്റെ 2022-23 ഹോം ഫോർ ഹോംലെസ് പ്രോജക്ടിന്റെ ഭാഗമായി മണപ്പുറം ഫൗണ്ടേഷനുമായി സഹകരിച്ച് ജോയ് അക്കരക്കാരന്റെ നേതൃത്വത്തിൽ പണി പൂർത്തിയാക്കിയ ലയൺസ് സ്നേഹ ഭവനം ചാലക്കുടി സുഭാഷ് നഗറിൽ റഷീദിന് സമ്മാനിച്ചുകൊണ്ട് ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സുഷമ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് മുൻ പ്രസിഡണ്ട് ഹാരി.ജെ. മാളിയേക്കൽ സ്വാഗതവും,ഈ വർഷത്തെ പ്രസിഡൻറ് ഡേവിസ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു. യോഗത്തിൽ പാസ്റ്റ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സാജു പാത്താടൻ, ജോർജ് ഡി.ദാസ് രാമകൃഷ്ണൻ, അഡ്വക്കേറ്റ് ആന്റോ ചെറിയാൻ, എബി ചാക്കോ,നോബി പോൾ ,ജീസൺ ചാക്കോ, സന്ദീപ്, എം.ഡി ജെയിംസ്, ജെയിംസ് ചെറിയാൻ, ഈപ്പൻ തോമസ്, രാജൻ മാളിയേക്കൽ, എന്നിവർ സംസാരിച്ചു.