Channel 17

live

channel17 live

അത്തം മുതൽ തിരുവോണം വരെ പൂക്കളമൊരുക്കാൻ എടവിലങ്ങ്‌ ഒരുങ്ങി

വാർഡ് തല യൂണിറ്റുകളിലെ ആദ്യ വിളവെടുപ്പ് വലിയകത്ത് വീട്ടിൽ റഫിയത്ത് ഷമാസിന്റെയും പൂതോട്ട് അഭയൻ , കിഴക്കൂട്ടയിൽ സൂരജ് എന്നിവരുടെയും കൃഷിയിടത്തിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു.

ഓണക്കാലത്തേക്കാവശ്യമായ ചെണ്ടുമല്ലി പൂക്കൾ എടവിലങ്ങ്‌ ഗ്രാമപഞ്ചായത്തിൽ തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്‌ഷ്യം മുൻ നിർത്തിക്കൊണ്ട് എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 2023-24 ജനകീയാസൂത്രണം പദ്ധതിയായ പുഷ്പകൃഷിക്ക് നൂറ് മേനി വിജയം. അതുല്പാദന ശേഷിയുള്ള ഹൈബ്രീഡ്തൈകൾ 100 എണ്ണം വീതവും 10 കിലോ ജൈവവളവും കൂടി 75% സബ്സീഡിയിൽ 154 യൂണിറ്റുകൾക്കായി 15,400 തൈകളാണ് പഞ്ചായത്തിലെ 14 വാർഡുകളിലായി വിതരണം നടത്തിയത്. വാർഡ് തല യൂണിറ്റുകളിലെ ആദ്യ വിളവെടുപ്പ് വലിയകത്ത് വീട്ടിൽ റഫിയത്ത് ഷമാസിന്റെയും പൂതോട്ട് അഭയൻ , കിഴക്കൂട്ടയിൽ സൂരജ് എന്നിവരുടെയും കൃഷിയിടത്തിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു.
വാർഡ് മെമ്പർ ആശാലത സ്വാഗതം പറഞ്ഞ ചടങ്ങിന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിഷ അജിതൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിനജലീൽ, വാർഡ് മെമ്പർ മരായ ബിന്ദു രാധാകൃഷ്ണൻ,വിബിൻ ദാസ്,ഗിരീഷ് കുമാർ,കൃഷി ഓഫീസർ ആതിര പി സി , കൃഷി അസിസ്റ്റന്റ്മാരായ സൗമ്യ കെ സി, ബിജി എം ജ ,ജീജ പി എൻ എന്നിവർ സംബന്ധിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!