മണ്ഡലം പ്രസിഡണ്ട് എൻ. സി തോമസ് അധ്യക്ഷൻ വഹിച്ചു. ജില്ലാ സെക്രട്ടറി പി കെ ഭാസി സമരം ഉദ്ഘാടനം ചെയ്തു.
മേലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവേലി സ്റ്റോറുകളിലും സപ്ലൈകോയിലും സബ്സിഡി നിരക്കിൽ ഉള്ള സാധനങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാവേലി സ്റ്റോറിന് മുമ്പിൽപട്ടിണി സംരംഭം നടത്തി.13 ഇനാ സബ്സിഡി സാധനങ്ങളിൽ നാലു സാധനങ്ങൾ മാത്രമാണ് മേലൂരിലെ മാവേലി സ്റ്റോറിൽ ലഭിക്കുന്നുള്ളൂ. സബ്സിഡി നിരക്കിൽ ഉള്ള മുഴുവൻ സാധനങ്ങളും മേലൂർമാവേലി സ്റ്റോറിൽ ലഭ്യമാക്കണമെന്നും കൂടാതെ ഓണം സ്പെഷ്യലായി മറ്റു സാധനങ്ങൾക്കും സബ്സിഡി നിരക്കിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിണി സമരം നടത്തിയത്. മണ്ഡലം പ്രസിഡണ്ട് എൻ. സി തോമസ് അധ്യക്ഷൻ വഹിച്ചു. ജില്ലാ സെക്രട്ടറി പി കെ ഭാസി സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം ടി ഡേവിസ്, പി കെ ആന്റണി, വനജദിവാകരൻ, രാജേഷ് മേനോത്ത്, ജൻസി പൗലോസ്,റിൻസി രാജേഷ്, ഷീജപോളി, എ. നന്ദകുമാർ, പി.വി പാപ്പച്ചൻ,ഷാജൻ മാടവന, കെ. ഡി ജോസ്,കെ.ഒ ഷാജൻ.തിമോത്തി ജോണി എന്നിവർ പ്രസംഗിച്ചു.