കുതിരാൻ ദേശീയ പാതയിലെ വഴുക്കുംപാറയിലെ നിർമ്മാണ പ്രവൃത്തികൾ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ വിലയിരുത്തി.
കുതിരാൻ ദേശീയ പാതയിലെ വഴുക്കുംപാറയിലെ നിർമ്മാണ പ്രവൃത്തികൾ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ വിലയിരുത്തി. സ്ഥലത്തെ വിള്ളലുകൾ നികത്തി പാത സഞ്ചാരയോഗ്യമാക്കാനുള്ള പ്രവൃത്തികൾ വേഗത്തിലാക്കാൻ ദേശീയ പാത അതോറിറ്റിക്ക് നിർദ്ദേശം നൽകി. പ്രവൃത്തികൾ വേഗത്തിൽ തീർത്ത് ഗതാഗതം സുഗമമാക്കാനും അദ്ദേഹം നിർദ്ദേശിച്ചു. സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ , അസി. കലക്ടർ കാർത്തിക് പാണിഗ്രഹി , ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.
റോഡ് പുനർനിർമാണത്തിന് ദേശീയപാത അതോറിറ്റി 120 ദിവസം സമയമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.എല്ലാ ആഴ്ചയും നിർമാണ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടറേയും സിറ്റി പൊലീസ് കമ്മീഷണറെയും റവന്യൂമന്ത്രി കെ രാജൻ ചുമതലപ്പെടുത്തിയിരുന്നു.