Channel 17

live

channel17 live

ഹിന്ദി പ്രചാര കേന്ദ്ര കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യുക്കേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ :വി. ആർ. സുനിൽകുമാർ MLA നിർവഹിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം – പി. ചാൾസ് ഡയസ് മുഖ്യാതിഥിയായി പങ്കെടുത്തു. മുൻ യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് മെമ്പർ യൂജിൻ മൊറേലി കോളേജ് മാഗസിന്റെ പ്രകാശനം നിർവ്വഹിച്ചു.

മാള: സി.എഫ്.ഐ. ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള പൊയ്യ പുളിപ്പ റമ്പിലെ ഹിന്ദി പ്രചാര കേന്ദ്ര കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യുക്കേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ :വി. ആർ. സുനിൽകുമാർ MLA നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം – പി. ചാൾസ് ഡയസ് മുഖ്യാതിഥിയായി പങ്കെടുത്തു. മുൻ യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് മെമ്പർ യൂജിൻ മൊറേലി കോളേജ് മാഗസിന്റെ പ്രകാശനം നിർവ്വഹിച്ചു. സി.എഫ്.ഐ. ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ ഷാജി തോമസ്, റെജി വർഗ്ഗീസ്, വാർഡ് മെമ്പർ സാബു കൈതാരൻ, ഫാ.ചാക്കോ ചിറമ്മൽ , എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് മാനേജർ പി.ജെ. മാത്യു സ്വാഗതവും പ്രിൻസിപ്പാൾ ഡോ. രഞ്ജിഷ ആർ. നന്ദിയും പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ അഞ്ച് നിലകളിലായി 35000 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!