Channel 17

live

channel17 live

അരിമ്പൂരിന്റെ ചെണ്ടുമല്ലികൾ ഓണവിപണിയിലേക്ക്

എൽഎംഎസ് അംഗങ്ങളായ കെ ആർ സുകുമാരൻ, ഉഷ സുകുമാരൻ, ലില്ലി റാഫേൽ, സരോജിനി നാരായണൻ, സ്മിതാ മനോജ്, പ്രീജ സന്ദീപ്, വാർഡ് അംഗവും അങ്കണവാടി ടീച്ചറുമായ സലിജ സന്തോഷ്, അങ്കണവാടിയിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ വിളവെടുപ്പിൽ പങ്കെടുത്തു.

അരിമ്പൂർ പഞ്ചായത്തിലെ ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിയിൽ വിരിഞ്ഞ ചെണ്ടുമല്ലികൾ ഓണം വിപണിയിലേക്ക്. അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെയും എൽ എം എസ് അംഗങ്ങളുടെയും നേതൃത്വത്തിൽ നട്ട് നനച്ചു വളർത്തിയ ചെണ്ടുമല്ലികൾ അത്തം നാളോടനുബന്ധിച്ച് മുരളി പെരുനെല്ലി എംഎൽഎയും കുഞ്ഞുങ്ങളും ചേർന്ന് വിളവെടുപ്പ് നടത്തി.

കേരളത്തിൽ സംയോജിത പച്ചക്കറി കൃഷിയോടൊപ്പം പൂവ് കൃഷികൾ മണ്ഡലങ്ങളിൽ വ്യാപകമായി സംഘടിപ്പിച്ചത് ഓണക്കാലത്തെ പൂവുകളുടെ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസകരമാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. അങ്കണവാടിയോട് ചേർന്ന് കിടക്കുന്ന 34 സെൻ്റ് സ്ഥലത്ത് പൂത്തുലഞ്ഞ അഞ്ഞൂറോളം ചെണ്ടുമല്ലി തൈകളാണ് വിളവെടുത്തത്. വിപണനത്തിനായി അങ്കണവാടി കോമ്പൗണ്ടിൽ സൗകര്യങ്ങളും ഒരുക്കി.

തെക്കിനിയേടത്ത് വിനയകുമാർ, ചേമ്പോത്ത് രാധാകൃഷ്ണൻ എന്നിവരുടെ അങ്കണവാടിയോട് ചേർന്ന് കിടക്കുന്ന സ്ഥലത്താണ് ഓണ വിപണനം ലക്ഷ്യം വെച്ച് പൂവ് കൃഷി ഒരുക്കിയത്. എൽഎംഎസ് അംഗങ്ങളായ കെ ആർ സുകുമാരൻ, ഉഷ സുകുമാരൻ, ലില്ലി റാഫേൽ, സരോജിനി നാരായണൻ, സ്മിതാ മനോജ്, പ്രീജ സന്ദീപ്, വാർഡ് അംഗവും അങ്കണവാടി ടീച്ചറുമായ സലിജ സന്തോഷ്, അങ്കണവാടിയിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ വിളവെടുപ്പിൽ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!