ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തന്നെ അരങ്ങേറുന്ന ന്യൂനപക്ഷ വംശഹത്യയും ബുൾഡോസർ രാജും പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് മാത്രമല്ല ലോകത്തിന്റെ മുന്നിൽ രാജ്യത്തെ നാണം കെടുത്തുന്നതുമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മണ്ഡലം പ്രസിഡന്റ് റിയാസ് ഏർവാടി അഭിപ്രായപ്പെട്ടു.
മാളഃ മണിപ്പൂരിലും ഹരിയാനയിലും നടക്കുന്ന വംശഹത്യക്കും ബുൾഡോസർ രാജിനുമെതിരെ എസ് ഡി പി ഐ വെള്ളാങ്കല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്ങാണത്തുകുന്നിൽ പ്രതിഷേധ സംഗമം നടത്തി. ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തന്നെ അരങ്ങേറുന്ന ന്യൂനപക്ഷ വംശഹത്യയും ബുൾഡോസർ രാജും പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് മാത്രമല്ല ലോകത്തിന്റെ മുന്നിൽ രാജ്യത്തെ നാണം കെടുത്തുന്നതുമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മണ്ഡലം പ്രസിഡന്റ് റിയാസ് ഏർവാടി അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തെ നോക്കുകുത്തിയാക്കിയും മാധ്യമങ്ങളെ വിലക്കെടുത്തും പ്രതികരിക്കുന്നവരെയെല്ലാം അടിച്ചമർത്താൻ ശ്രമിച്ചും രാജ്യത്തെ മനുസ്മൃതിയിലേക്കും കോർപറേറ്റ് രാജിലേക്കും നയിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യസ്നേഹികൾ ഒരുമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ് ഡി പി ഐ വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സലിം ആലിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം മജീദ് പുത്തൻചിറ പ്രതിഷേധത്തിന് അഭിവാദ്യം അർപ്പിച്ചു. യോഗത്തിൽ മണ്ഡലം കമ്മിറ്റി അംഗം മൻസൂർ പുളിക്കൽ സ്വാഗതവും നെടുങ്ങാണത്തുകുന്ന് ബ്രാഞ്ച് സെക്രട്ടറി റസാഖ് നന്ദിയും ആശംസിച്ചു.