Channel 17

live

channel17 live

കനിവ് പുരസ്കാരം പ്രൊഫ. സി.രവീന്ദ്രനാഥിന് സമർപ്പിച്ചു

നാളത്തെ സ്വപ്നലോകത്തേക്ക് അവരെ വളർത്തിയെടുക്കാൻ വേണ്ടിയാവണം ഇന്നത്തെ വിദ്യാഭ്യാസമെത്ത് രവീന്ദ്രനാഥ്.

ചാലക്കുടി: നാളത്തെ സ്വപ്നലോകത്തേക്ക് അവരെ വളർത്തിയെടുക്കാൻ വേണ്ടിയാവണം ഇന്നത്തെ വിദ്യാഭ്യാസമെത്ത് രവീന്ദ്രനാഥ്. വിദ്യാർഥിക്ക് അവിടെയെത്താനുള്ള ചിറക് നൽകാൻ കഴിയണം. ഇത്രത്തോളം മതി എന്ന് ഒതുക്കി തീർക്കലല്ല.പഴയ പഠന രീതിയിൽ മനശ്ശാസ്ത്രത്തിന് അത്ര സ്ഥാനമുണ്ടായിരുന്നില്ല. ഇന്ന് അങ്ങനെയല്ല. എല്ലാ കുട്ടികളെയും പ്രോത്സാഹിപ്പിക്കണം. ആരെയും നിരുത്സാഹപ്പെടുത്തരുത്. ആധുനിക വിദ്യാഭ്യാസത്തിലെ സുപ്രധാന കാര്യമാണിത്. പരീക്ഷ വിജയം മാത്രമല്ല ജീവിതത്തിലും വിജയമുണ്ടാകണമെന്ന് പ്രൊഫ. രവീന്ദ്രനാഥ് പറഞ്ഞു.

പോട്ട ആസ്ഥാനമായ സന്നദ്ധ സംഘടനയായ കനിവ് ചാലക്കുടി മുൻ നഗരസഭ ചെയർമാൻ എം. ടി. കൊച്ചാപ്പു മാസ്റ്ററുടെ നാമത്തിൽ ഏർപ്പെടുത്തിയ കർമ ശ്രേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.പോട്ട കുര്യാക്കോസ്
ഏലിയാസ് ചാവറ യു.പി. സ്കൂളിൽ സംഘടിപ്പിക്കുന്ന പുരസ്കാര സമർപ്പണ പരിപാടി കേരള ദേവസ്വം പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയ വിദ്യാർഥികളെ ആദരിച്ചു.

കനിവ് പ്രസിഡന്റ് എം. എൻ. ശശിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ . മുൻ എം.എൽ.എ ബി. ഡി. ദേവസി മുഖ്യാതിഥിയായി. സി.പി.എം ചാലക്കുടി ഏരിയ കമ്മിറ്റി സെക്രട്ടറി കെ. എസ്. അശോകൻ, ജിജോ മാളിയേക്കൽ, കനിവ് സെക്രട്ടറി കെ. ടി. ജോണി എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!