Channel 17

live

channel17 live

മാള ഹോളിഗ്രേയ്സിൽ പുസ്തകോത്സവം 23ന്

ഹോളിഗ്രേയ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ച പുസ്തകോത്സവം സംഘടിപ്പിക്കുമെന്ന്ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

മാള : ഹോളിഗ്രേയ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ച പുസ്തകോത്സവം സംഘടിപ്പിക്കുമെന്ന്ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പഠന-ഗവേഷണം, സാഹിത്യം, ചരിത്രം, തുടങ്ങി വിവിധ വിഷയങ്ങളിൽ നിരവധി പ്രസാധകരുടെ പുസ്തകങ്ങൾ പ്രദർശനത്തിൽ ഉണ്ടാകും. പൊതു ജനങ്ങൾക്കും പ്രദർശനം കാണാനുള്ള അവസരം ഉണ്ട് . പുസ്തകങ്ങൾ വാങ്ങുന്നവർക്ക് അമ്പത് ശതമാനം വിലക്കുറവും ലഭിക്കുമെന്ന് ഹോളി ഗ്രേയ്സ് അധികൃതർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗ്രന്ഥകാരനും പോലീസ് ഓഫീസറുമായ സുരേന്ദ്രൻ മങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തും. വിവിധ കോളേജുകളിൽ നിന്നുള്ള ഏറ്റവും മികച്ച പുസ്തക വായനക്കാർക്ക് അവാർഡ് നൽകും.ഹോളി ഗ്രേയ്സ് കോളേജ് പ്രിൻസിപ്പാൾ ഡോ.സുരേഷ് ബാബു, അസോസിയേറ്റ് പ്രൊഫസർ മണിലാൽ .പി. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!