Channel 17

live

channel17 live

സാമൂഹ്യ വിരുദ്ധർ ലോട്ടറി തട്ട് നശിപ്പിച്ചു

മേലൂർ വെട്ടുകടവ് പാലത്തിനടുത്ത് മഠത്തിപറമ്പിൽ സുധീർ ഭാര്യ സ്മിതയുടെ ലോട്ടറി തട്ട് സാമൂഹ്യ വിരുദ്ധർ തുടർച്ചയായി നശിപ്പിക്കുകയാണ്.

ചാലക്കുടി:മേലൂർ വെട്ടുകടവ് പാലത്തിനടുത്ത് മഠത്തിപറമ്പിൽ സുധീർ ഭാര്യ സ്മിതയുടെ ലോട്ടറി തട്ട് സാമൂഹ്യ വിരുദ്ധർ തുടർച്ചയായി നശിപ്പിക്കുകയാണ്.ഇത് രണ്ടാം തവണയാണ് തട്ട് നശിപ്പിക്കുന്നത് ലോട്ടറി തട്ടിനോട് ചേർന്ന് ഇരിക്കാൻ വേണ്ടി കൊണ്ടുവന്ന കസേര 5 പ്രാവശ്യം തകർത്തു. ഇതുമായി ബന്ധപ്പെട്ട് കൊരട്ടി പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിട്ടുണ്ട്. ഉപജീവനാർത്ഥം ലോട്ടറി കച്ചവടം നടത്തി കുടുംബം പുലർത്തുന്നു CITU തൊഴിലാളിയായ സ്മിതയെ ദ്രോഹിക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ClTU ഏരിയാ കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു.CITU ഏരിയാ സെക്രട്ടറി ഇഎ ജയതിലകൻ, CPIM മേലൂർ ലോക്കൽ സെക്രട്ടറി ടൈറ്റസ്, ചുമട്ട് തൊഴിലാളി യൂണിയൻ ഏരിയാ കമ്മിറ്റിയംഗം രതീഷ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!