ചൊല്‍ക്കവിതയും ചരിത്രവും സംസ്‌ക്കാരവും പകര്‍ന്ന് ഗുരുവായൂര്‍ നഗരസഭയുടെ വിദ്യാഭ്യാസ ആദരവ് 2023. മലയാളം മിഷന്‍ ഡയറക്ടറും കവിയുമായ മുരുകന്‍ കാട്ടാക്കട പരിപാടി ഉദ്ഘാടനം ചെയ്തു.
ചൊല്‍ക്കവിതയും ചരിത്രവും സംസ്‌ക്കാരവും പകര്‍ന്ന് ഗുരുവായൂര്‍ നഗരസഭയുടെ വിദ്യാഭ്യാസ ആദരവ് 2023. മലയാളം മിഷന്‍ ഡയറക്ടറും കവിയുമായ മുരുകന്‍ കാട്ടാക്കട പരിപാടി ഉദ്ഘാടനം ചെയ്തു. ഉന്നത വിജയത്തോടൊപ്പം ചരിത്രാവബോധമുള്ളവരായി വിദ്യാര്‍ത്ഥികള്‍ വളരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ 148 വിദ്യാര്‍ത്ഥികളെയും നൂറ് ശതമാനം വിജയം കൈവരിച്ച അഞ്ച് വിദ്യാലയങ്ങളെയും നഗരസഭ അനുമോദിച്ചു.
ഗുരുവായൂര്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, ബിന്ദു അജിത്കുമാര്‍, എ എസ് മനോജ്, എ സായിനാഥന്‍ കൗണ്‍സിലര്‍മാരായ കെപി ഉദയന്‍, നഗരസഭാംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ് സ്വാഗതവും സെക്രട്ടറി എച്ച് അഭിലാഷ് കുമാര്‍ നന്ദിയും പറഞ്ഞു.