ക്യാമ്പിന്റെ ഉദ്ഘാടനം മാള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അശോക് നിർവഹിച്ചു.
മാള ജീസസ് ട്രെയിനിംഗ് കോളേജിൽ വിദ്യാർഥികളുടെ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പായ ‘അനാമയ’ ത്തിനു തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം മാള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അശോക് നിർവഹിച്ചു. കോളേജിൻ്റെ എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ.ബിനോയ് കോഴിപ്പാട്ട്, പ്രിൻസിപ്പൽ ഡോ. എം ജി രമാദേവി, സ്റ്റാഫ് പ്രതിനിധി ഡോ. ജസ്ന പി. വാരിജൻ എന്നിവർ ആശംസകൾ നേർന്നു. ക്യാമ്പ് കോർഡിനേറ്റർ ഹനീൻ അസീസ് കെ. സ്വാഗതവും കോളേജ് യൂണിയൻ പ്രതിനിധിയായ ഹരിപ്രിയ നന്ദിയും രേഖപ്പെടുത്തി.