തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജും സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയും (സിഡ്ബി) സംയുക്തമായി ചെറുകിട സംരംഭകര്‍ക്കായി നടത്തുന്ന ഓണം വിപണന മേള ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ പി സതീഷ് ഉദ്ഘാടനം ചെയ്തു.
തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജും സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയും (സിഡ്ബി) സംയുക്തമായി ചെറുകിട സംരംഭകര്‍ക്കായി നടത്തുന്ന ഓണം വിപണന മേള ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ പി സതീഷ് ഉദ്ഘാടനം ചെയ്തു. ബാനര്‍ജി ക്ലബ്ബ് സെക്രട്ടറി അജിത് കുമാര്‍, കോളേജ് ടി ബി ഐ മാനേജര്‍ ഡോ. അജയ് ജെയിംസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. വീട്ടുല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍, ക്രാഫ്റ്റ്, പച്ചക്കറി തുടങ്ങി നിരവധി ഉത്പന്നങ്ങളടങ്ങിയ 35ല്‍ പരം സ്റ്റാളുകള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 24 വരെയുള്ള ദിവസങ്ങളിൽ രാവിലെ 11 മുതല്‍ രാത്രി 9 വരെ തൃശ്ശൂര്‍ ബാനര്‍ജി ക്ലബ്ബിലാണ് മേള ഒരുക്കിയിട്ടുള്ളത്.