Channel 17

live

channel17 live

കുടുംബശ്രീ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ഓണചന്ത ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു .പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ഓണചന്ത ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന വിവിധ തരം അച്ചാറുകൾ, ചിപ്‌സുകൾ, നാടൻ പച്ചക്കറികൾ, ശർക്കര വരട്ടി, വിവിധതരം കൊണ്ടാട്ടങ്ങൾ, പപ്പടങ്ങൾ, പുളിഞ്ചി, തുണിത്തരങ്ങൾ എന്നിവ സ്റ്റാളിൽ ലഭ്യമാണ്. പൊലിമ പുതുക്കാടിന്റെ ഉൽപ്പന്നങ്ങളും വിൽപനയ്ക്കുണ്ട്. നന്തിക്കര സെന്ററിൽ ഒരുക്കിയ ചന്ത ഓഗസ്റ്റ് 28ന് അവസാനിക്കും. പരിപാടിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.കെ. അനൂപ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലത ചന്ദ്രൻ മുഖ്യാഥിതിയായി. സിഡിഎസ് ചെയർപേഴ്സൻ സരിത തിലകൻ, വൈസ് ചെയർപേഴ്സൺ അമ്പിളി വേണു, കുടുംബശ്രീ പ്രവർത്തകർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!