പൈതൃകം, സംസ്കാരം സംരക്ഷണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടര ലക്ഷം രൂപയാണ് അനുവദിച്ചത്.
തൃശൂരിലെ പുലിക്കളിക്ക് ധനസഹായം അനുവദിച്ച് സർക്കാർ. പൈതൃകം, സംസ്കാരം സംരക്ഷണം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. തുക അനുവദിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. അഞ്ച് ലക്ഷം അനുവദിക്കണമെന്ന ശക്തൻ പുലിക്കളി സംഘത്തിന്റെ അപേക്ഷയാണ് സർക്കാർ പരിഗണിച്ചത്. പങ്കെടുക്കുന്ന ടീമുകൾക്ക് അമ്പതിനായിരം രൂപ എന്ന നിരക്കിലാണ് ടൂറിസം വകുപ്പ് തുക അനുവദിച്ചത്.