മുന്‍ സഹകരണ വകുപ്പ് മന്ത്രിയും, എംഎല്‍എയുമായ എ.സി. മൊയ്തീനെ സംശയത്തിന്റെ നിഴലില്‍ നിർത്തുന്നതിന് വേണ്ടി, അദ്ദേഹത്തിൻ്റെ വീട്ടിൽ ഇഡി നടത്തിയ പരിശോധനയില്‍ സിപിഐ (എം) ചാലക്കുടി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കുന്ന എ.സി. മൊയ്തീനെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണ പരത്താനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണ് അദ്ദേഹത്തിൻ്റെ വീട്ടിൽ കഴിഞ്ഞ ദിവസം ഇ.ഡി. പരിശോധന നടത്തിയതിന് പിന്നിലുള്ളതെന്നും, കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ഇടപെടൽ രാജ്യത്തുടനീളം കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും, ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും ഉദ്ഘാടനം ചെയ്ത് സംസാരിച്ച സിപിഐ (എം) ഏരിയ കമ്മിറ്റി അംഗം ജിൽ ആൻ്റണി അഭിപ്രായപ്പെട്ടു. ജിഷ്ണു വേലായുധൻ അധ്യക്ഷത വഹിച്ചു. പി.എം. ശ്രീധരൻ, പി.വി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.