ഓണാഘോഷ പരിപാടിയിൽ പതിനൊന്നാം വാർഡ് വികസന സമിതി അംഗം ഹുസൈൻ എം എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് എം . എം. ഉദ്ഘാടനവും, മുഖ്യ അതിഥിയായി സംസ്ഥാന അവാർഡ് നേടിയ പല്ലൊട്ടി എന്ന സിനിമയുടെ ഡയറക്ടർ ജിതിൻ രാജ്, ബാലതാരം ഡാവിഞ്ചി, ഒമ്പതാം വാർഡ് മെമ്പർ ഷറഫുദ്ദീൻ .ടി .കെ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസ്ന റിജാസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും, വാർഡ് മെമ്പർ മോഹനൻ സ്വാഗതവും അംഗൻവാടി ടീച്ചർ ആമിന നന്ദിയും പറഞ്ഞു.
വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ പതിനൊന്നാം വാർഡ് കടലായി നവചൈതന്യ (സി. 53-ാം നമ്പർ) അംഗൻവാടിയുടെ ഓണാഘോഷ പരിപാടിയിൽ പതിനൊന്നാം വാർഡ് വികസന സമിതി അംഗം ഹുസൈൻ എം എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് എം . എം. ഉദ്ഘാടനവും, മുഖ്യ അതിഥിയായി സംസ്ഥാന അവാർഡ് നേടിയ പല്ലൊട്ടി എന്ന സിനിമയുടെ ഡയറക്ടർ ജിതിൻ രാജ്, ബാലതാരം ഡാവിഞ്ചി, ഒമ്പതാം വാർഡ് മെമ്പർ ഷറഫുദ്ദീൻ .ടി .കെ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസ്ന റിജാസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും, വാർഡ് മെമ്പർ മോഹനൻ സ്വാഗതവും അംഗൻവാടി ടീച്ചർ ആമിന നന്ദിയും പറഞ്ഞു.
വാർഡിലെ പത്താം ക്ലാസ്സിൽ നിന്നും, പ്ലസ് ടു വിൽ നിന്നും ഉന്നത വിജയം കൈവരിച്ച വിദ്ധ്യാർത്ഥികളെ അനുമോദിക്കുകയും, അംഗൻവാടിയിൽ ദീർഘകാലം ആയയായി സേവനമനുഷ്ഠിച്ച ദേവയാനി (പുഷ്പ)യെ യും, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ ജിതിൻ രാജ് നെയും, ഡാവിഞ്ചി യെയും മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. അംഗൻവാടി വിദ്യാർത്ഥികളുടെയും കൗമാരക്കാരായ കുട്ടികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും, അംഗൻവാടി ലെവൽ മോണിറ്ററിംഗ് സപ്പോർട്ടിങ്ങ് കമ്മിറ്റി (എ.എൽ.എം.എസ്.സി) യുടേയും സംയുക്താഭിമുഖ്യത്തിൽ ഓണപരിപാടികളും, ഓണസദ്യയും, സംഗീതവിരുന്നും ഉണ്ടായിരുന്നു.